റിയാദ മെഡിക്കൽ സെന്ററിൽ കാർഡിയോളജി ഡിപ്പാർട്ട്മെന്‍റെ പ്രവർത്തനം തുടങ്ങി
ഹൃദ്രോഗ പരിചരണത്തിൽ പരിചയ സമ്പന്നനായ ഡോ. ബിഷ്ണു കിരൺ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഡിപാർട്ട്മെന്റ് പ്രവർത്തിക്കുന്നത്
ദോഹ: ഖത്തർ റിയാദ മെഡിക്കൽ സെന്ററിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗമായ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് പ്രവർത്തനം തുടങ്ങി. ഹൃദ്രോഗ നിർണയത്തിനായി പ്രത്യേക പാക്കേജുകളും റിയാദ മെഡിക്കൽ സെന്ററിൽ ലഭ്യമാണ്.
ഹൃദ്രോഗ പരിചരണത്തിൽ പരിചയ സമ്പന്നനായ ഡോ. ബിഷ്ണു കിരൺ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഡിപാർട്ട്മെന്റ് പ്രവർത്തിക്കുന്നത്. കൊച്ചിയിലെ അമൃത ഇൻസ്റ്റ്യൂ ട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് ഡി എം കാർഡിയോളജി പൂർത്തിയാക്കിയ ഡോ. ബിഷ്ണു, യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ ഇന്റർനാഷണൽ അസോസിയേറ്റ് ഫെല്ലോയാണ്. എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ സ്ട്രെസ് ടെസ്റ്റ്, ഹോൾട്ടർ മോണിറ്ററിങ്, ഇസിജി എന്നിവയുൾപ്പടെയുള്ള ടെസ്റ്റുകൾക്ക് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സൗകര്യങ്ങളും റിയാദ മെഡിക്കൽ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
പതിനഞ്ചിലധികം ഡിപ്പാർട്ട്മെന്റുകളും പരിചയ സമ്പന്നരായ ഡോക്ടർമാരുമുള്ള റിയാദ മെഡിക്കൽ സെന്ററിൽ റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഫിസിയോതെറാപ്പി, ഒപ്റ്റിക്കൽസ് എന്നിവയുടെ സേവനങ്ങളും ലഭ്യമാണ്. കുറഞ്ഞ ചെലവിൽ ഹൃദ്രോഗ ചികിത്സ ഉറപ്പാക്കുകയാണ് റിയാദയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ പറഞ്ഞു, അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച സൌകര്യങ്ങൾ ഒരുക്കിയതായി എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം പറഞ്ഞു. വിശാലമായ കാർപാർക്കിങ് സൗകര്യങ്ങളോടെ വെള്ളിയാഴ്ചയടക്കം രാവിലെ ഏഴ് മുതൽ രാത്രി 12 മണിവരെ റിയാദയിൽ ചികിത്സ ലഭ്യമാണ്
Adjust Story Font
16