Quantcast

ചരക്കു നീക്കത്തിലുള്ള വെല്ലുവിളികൾ, കൂട്ടായ പരിശ്രമം വേണം; സൗദി മാതൃകയെന്ന് വ്യവസായികൾ

ലോജിസ്റ്റിക്സ് മേഖലയിൽ സൗദിയിലുള്ള പുതിയ നിക്ഷേപ സാധ്യതകളും സംഗമത്തിൽ ചർച്ചയായി.

MediaOne Logo

Web Desk

  • Published:

    25 Oct 2022 6:09 PM GMT

ചരക്കു നീക്കത്തിലുള്ള വെല്ലുവിളികൾ, കൂട്ടായ പരിശ്രമം വേണം;  സൗദി മാതൃകയെന്ന് വ്യവസായികൾ
X

ജിദ്ദ: ആഗോള തലത്തിൽ ചരക്കു നീക്കത്തിലുള്ള വെല്ലുവിളികൾ നേരിടാൻ കൂട്ടായ പരിശ്രമം വേണമെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിലെ ചർച്ചാ സംഗമം. സൗദി കിരീടാവകാശി പ്രഖ്യാപിച്ച പുതിയ ലോജിസ്റ്റിക്സ് നയതന്ത്രം ഈ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടു. ലോജിസ്റ്റിക്സ് മേഖലയിൽ സൗദിയിലുള്ള പുതിയ നിക്ഷേപ സാധ്യതകളും സംഗമത്തിൽ ചർച്ചയായി.

സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം ചരക്കു നീക്കത്തിൽ വന്ന തിരിച്ചടികൾ പോയ വർഷങ്ങളിലും നിലവിലും പ്രതിസന്ധി സൃൃഷ്ടിച്ചിരുന്നു. ഇത് മറികടക്കാനുള്ള വഴികളും വ്യവസായികൾ ഇതിനെ നേരിട്ടതുമായിരുന്നു ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിലെ പ്രധാന ചർച്ചാ സംഗമം. ചൈനയിൽ നിന്നും യുഎസിലേക്ക് 2000 ഡോളറുണ്ടായിരുന്ന ഷിപ്പിങ് നിരക്ക് നിലവിൽ 20,000 ഡോളറായെന്നാണ് കണക്ക്. പുതിയ യുദ്ധക്കെടുതികളും പ്രതിസന്ധി രൂക്ഷമാക്കി.

കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിയായി. ചരക്കു നീക്കത്തിലെ പ്രതിസന്ധികൾ വരും വർഷങ്ങൾ പ്രതിസന്ധി ഗുരുതരമാക്കുമെന്നായിരുന്നു ചർച്ചാ സംഗമം അഭിപ്രായപ്പെട്ടത്. ഇതിനെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമം വേണം. സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചരക്കു നീക്ക നയതന്ത്രം ഈ രംഗത്ത് നേട്ടമാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു.

കോവിഡ് കാലത്ത് വിമാനങ്ങൾ പോലും വിട്ടു തന്ന് ചരക്കെത്തിക്കാൻ സൗദി ഭരണകൂടം തയ്യാറായി. ഇതുപോലുള്ള വഴികൾ ഭരണകൂടങ്ങൾ തുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരക്കു നീക്ക പ്രതിസന്ധികൾ നേരിടാൻ ഭരണകൂടങ്ങളുടെ പിന്തുണ അനിവാര്യമാണെന്നാണ് ചർച്ചയിൽ വന്ന പ്രധാന ആവശ്യവും. ഭക്ഷ്യ പ്രതിസന്ധികൾ നേരിടാൻ പ്രാദേശിക ഉത്പാദനവും വിതരണവും വർധിപ്പിക്കുകയാണ് പ്രായോഗികമായി എളുപ്പമുള്ള മാർഗമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

ഏഷ്യൻ സപ്ലൈ ചെയിൻ മേഖലയിലെ അവാൻ ഉമർ, ആമസോൺ പ്രതിനിധി റോണാൾഡോ മൗച്ച് വാർ, കിടോപി ശൃംഖലയുടെ സിഇഒ മുഹമ്മദ്ബാലൗട്ട്, ആഫ്രിക്ക ഫിനാൻസ് കോർപ്പറേഷൻ സിഇഒസമൈല സുബൈറു, സൗദി നിക്ഷേപ മന്ത്രാലയം മുതിർന്ന അഡ്വൈസർ അസ്അദ് അൽ ജമോഅി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

TAGS :

Next Story