Quantcast

ഖത്തറിൽ മെഡിക്കൽ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതിനുള്ള നിരക്കിൽ മാറ്റം

ഹോം ഡെലിവറി സേവനത്തിനായി ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ വിളിക്കാം

MediaOne Logo

Web Desk

  • Published:

    1 Jan 2023 6:57 PM GMT

ഖത്തറിൽ മെഡിക്കൽ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതിനുള്ള നിരക്കിൽ മാറ്റം
X

ദോഹ: മരുന്നുകളും മറ്റു മെഡിക്കൽ സാധനങ്ങളും വീട്ടിൽ എത്തിക്കുന്നതിനുള്ള നിരക്കിൽ മാറ്റം വരുത്തിയതായി ഖത്തർ പോസ്റ്റും എച്ച്എംസിയും അറിയിച്ചു. ഇന്നുമുതൽ 30 റിയാലാണ് ഈടാക്കുക. എച്ച്എംസി മരുന്ന് ഹോം ഡെലിവറി സേവനത്തിനായി ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ വിളിക്കാം. 16000 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. പിഎച്ച്‌സിസികളിൽ അതാത് മെഡിക്കൽ സെന്ററുകളെ ബന്ധപ്പെടാൻ പ്രത്യേകം നമ്പരുകളുണ്ട്.



TAGS :

Next Story