സി.ഐ.സി മദീന ഖലീഫ സോൺ 'ഇത്തിബാഉ റസൂൽ' സംഗമം സംഘടിപ്പിച്ചു
അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭാംഗം ഹുസൈൻ കടന്നമണ്ണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി
ദോഹ: ആത്മീയ-ധാർമിക രംഗങ്ങളിൽ മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളെയും വെല്ലുവിളികളെയും തന്ത്രപരമായി സമീപിക്കുന്നതിലും അതിജീവിക്കുന്നതിലും മുഹമ്മദ് നബിയുടെ ജീവിതം മാതൃകയാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭാംഗം ഹുസൈൻ കടന്നമണ്ണ അഭിപ്രായപ്പെട്ടു. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ സംഘടിപ്പിച്ച 'ഇത്തിബാഉ റസൂൽ' സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'ഇത്തിബാഉ റസൂൽ' എന്ന വിഷയത്തിൽ സി.ഐ.സി കേന്ദ്ര സമിതിയംഗം ഷാജഹാൻ മുണ്ടേരി സംസാരിച്ചു.
പ്രവാചക മൂല്യങ്ങളും അധ്യാപനങ്ങളും ജീവിതത്തിൽ പ്രയോഗവൽകരിച്ചുകൊണ്ടും വൈജ്ഞാനികമായി കരുത്താർജിച്ചുകൊണ്ടുമാണ് പ്രവാചകനെതിരായ വിമർശനങ്ങളെ വിശ്വാസികൾ നേരിടേണ്ടതെന്ന് 'പ്രവാചക വിമർശനം - ഉമ്മത്തിന്റെ ബാധ്യത' എന്ന വിഷയമവതരിപ്പിച്ച അൻവർ അലി ഹുദവിയും ഖത്തർ കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.ടി ഫൈസൽ മൗലവിയും പറഞ്ഞു.
സി.ഐ.സി മദീന ഖലീഫ സോൺ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സ്വാഗതവും മുജീബ് റഹ്‌മാൻ പി.പി ആമുഖവും പറഞ്ഞു. അബ്ദുസ്സമദ് വേളം, ജൗഹർ അഹ്‌മദ്, ഉസ്മാൻ, തസ്മീർ ഖാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അഷ്‌റഫ് പി.കെ, അൽത്താഫ് റഹ്‌മാൻ ഖിറാഅത്ത് നടത്തി. തൗഫീഖ് റഹ്‌മാൻ പ്രാർത്ഥനയും മുഹമ്മദ് ജമാൽ സമാപനവും നിർവഹിച്ചു.
Adjust Story Font
16