Quantcast

സ്വദേശിവത്കരണം: സാമ്പത്തിക വികസനത്തിൽ പൗരന്മാരുടെ പങ്കാളിത്തം നിർണായകമാണെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം

സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള നിയമത്തിന് ഖത്തർ അമീർ അംഗീകാരം നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    8 Sep 2024 4:15 PM GMT

സ്വദേശിവത്കരണം: സാമ്പത്തിക വികസനത്തിൽ പൗരന്മാരുടെ പങ്കാളിത്തം നിർണായകമാണെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം
X

ദോഹ: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് ഉയർന്ന പരിഗണന നൽകുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്വകര്യ മേഖലയുടെ സംഭാവന ഏറെ വലുതാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക വികസനത്തിൽ പൗരന്മാരുടെ പങ്കാളിത്തം അനിവാര്യമാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാരിൽ ഒരാളായ ഷെയ്ഖ അബ്ദുൾ റഹ്‌മാൻ അൽ ബാദി പറഞ്ഞു. ഖത്തറിലെ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയിരുന്നു. ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നിയമം പ്രാബല്യത്തിൽ വരും.

അതേ സമയം രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വൽകരണത്തിൽ സ്വകാര്യ മേഖലയിലെ തൊഴിൽ സ്വദേശി വൽകരണവും നിർണായക പങ്കുവഹിക്കുമെന്ന് ഖത്തർ കരിയർ ഡെവലപ്‌മെൻറ് സെൻറർ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അഹമ്മദ് അൽ മൻസൂരി അഭിപ്രായപ്പെട്ടു. സ്വദേശി യുവാക്കൾക്ക് പ്രൊഫഷണൽ മികവ് വളർത്താനും തൊഴിൽ പരിചയം നേടുന്നതിനും ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

TAGS :

Next Story