ഖത്തർ ലോകകപ്പിൽ കൺകഷൻ സബ്സ്റ്റിറ്റിയൂഷന് അനുമതി
കൺകഷൻ സബ്സ്റ്റിറ്റിയൂഷൻ എടുത്താലും ആ ടീമിന് അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളിപ്പിക്കാവുന്നതാണ്. ദോഹയിൽ ചേർന്ന ഐ ഫാബ് യോഗത്തിൽ തന്നെ ഇതുസംബന്ധിച്ച അനുമതി നൽകിയിരുന്നു.
ദോഹ: ആതിഥേയത്വത്തിലും ഒരുക്കങ്ങളിലും മാത്രമല്ല, ഖത്തർ ലോകകപ്പിൽ ഫുട്‌ബോൾ നിയമങ്ങളിലും ഏറെ പുതുമകളുണ്ട്. സബ്റ്റിറ്റിയൂഷൻ അഞ്ചായി ഉയർത്തിയതിനും ലോകകപ്പ് സ്‌ക്വാഡ് 26 ആക്കിയതിനും പിന്നാലെ കൺകഷൻ സബ്റ്റിറ്റിയൂഷൻ കൂടി അനുവദിച്ചിരിക്കുകയാണ് ഫിഫ. മത്സരത്തിനിടെ കളിക്കാരന് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് കളിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാവുകയും ചെയ്താൽ പകരക്കാരനെ ഇറക്കാം, ഇത് സബ്സ്റ്റിറ്റിയൂഷൻ ലിസ്റ്റിൽ വരില്ല.
കൺകഷൻ സബ്സ്റ്റിറ്റിയൂഷൻ എടുത്താലും ആ ടീമിന് അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളിപ്പിക്കാവുന്നതാണ്. ദോഹയിൽ ചേർന്ന ഐ ഫാബ് യോഗത്തിൽ തന്നെ ഇതുസംബന്ധിച്ച അനുമതി നൽകിയിരുന്നു. പരമാവധി ഒരു ടീമിന് ഒരു കൺകഷൻ സബിനാണ് അവസരം, ഇത് അനുവദിക്കണോയെന്ന് തീരുമാനിക്കുന്നത് വിദഗ്ധ മെഡിക്കൽ സംഘമായിരിക്കും. ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ മെഡിക്കൽ സംഘത്തിന്റെ രണ്ടുദിന വർക്‌ഷോപ്പിനു പിന്നാലെയാണ് കൺകഷൻ സബ്സ്റ്റിറ്റിയൂഷൻ സംബന്ധിച്ച് അന്തിമ രൂപം നൽകിയത്.
Adjust Story Font
16