Quantcast

ലോകകപ്പ് ടിക്കറ്റുകളുടെ കൗണ്ടർ വില്‍പ്പന നാളെ തുടങ്ങും

ഫിഫ പ്ലാറ്റ്‍ഫോം വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് പുറമെയാണ് ഖത്തറില്‍ കൗണ്ടർ വഴിയും ടിക്കറ്റ് നല്‍കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-17 18:24:10.0

Published:

17 Oct 2022 4:52 PM GMT

ലോകകപ്പ് ടിക്കറ്റുകളുടെ കൗണ്ടർ വില്‍പ്പന നാളെ തുടങ്ങും
X

ലോകകപ്പ് ടിക്കറ്റുകളുടെ കൗണ്ടർ വില്‍പ്പന നാളെ തുടങ്ങും. ഡി.ഇ.സി.സി.യിലാണ് ടിക്കറ്റ് കൗണ്ടർ തുറക്കുക. അതേ സമയം ലോകകപ്പ് ടിക്കറ്റിങ് ആപ്ലിക്കേഷനും ഫിഫ പുറത്തിറക്കി. ഇപ്പോള്‍ നടക്കുന്ന ഫിഫ പ്ലാറ്റ്‍ഫോം വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് പുറമെയാണ് ഖത്തറില്‍ കൗണ്ടർ വഴിയും ടിക്കറ്റ് നല്‍കുന്നത്.

നാളെ മുതല്‍ ഡിഇസിസിയില്‍ രണ്ട് ടിക്കറ്റ് കൗണ്ടർ തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതുവരെ മുപ്പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ആരാധകര്‍ക്ക് നല്‍കിയത്. ഇതില്‍ 37 ശതമാനം ടിക്കറ്റുകളും ഖത്തറില്‍ നിന്നുള്ള ആരാധകരാണ് സ്വന്തമാക്കിയത്. അമേരിക്ക, സൗദി അറേബ്യ, ഇംഗ്ലണ്ട്, മെക്സിക്കോ. യുഎഇ, അര്‍ജന്റീന, ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ .അതേ സമയം ലോകകപ്പ് ടിക്കറ്റിങ് മൊബൈല്‍ ആപ്ലിക്കേഷനും ഫിഫ പുറത്തിറക്കി.

ആപ്പില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കുന്നതോടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് മൊബൈല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ഹയ്യാ കാര്‍ഡിനൊപ്പം മൊബൈല്‍ ടിക്കറ്റുകള്‍ കൂടി വേണം.

TAGS :

Next Story