കോവിഡ്: ഖത്തറിൽ ഒരാൾ കൂടി മരിച്ചു; ആകെ മരണം 608 ആയി
പുതുതായി 57 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. വിവിധ കോവിഡ് നിയമലംഘനങ്ങളെ തുടർന്ന് 259 പേർ കൂടി പൊലീസ് പിടിയിലായി
ഖത്തറിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 608 ആയി. രാജ്യത്ത് ദിവസങ്ങൾക്ക് ശേഷമാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. 82 വയസ്സുള്ള വ്യക്തിയുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. പുതുതായി 57 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 37 പേർക്ക് സമ്പർക്കം വഴി രോഗം പകർന്നപ്പോൾ 20 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 915 പേരാണ് നിലവിൽ രാജ്യത്ത് രോഗികളായുള്ളത്.
അതിനിടെ വിവിധ കോവിഡ് നിയമലംഘനങ്ങളെ തുടർന്ന് 259 പേർ കൂടി പൊലീസ് പിടിയിലായി. നിർബന്ധിത മേഖലകളിൽ മാസ്‌ക് ധരിക്കാത്തതിന് 253 പേരും ഇഹ്തിറാസ് കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാക്കാത്താത്തതിന് ആറ് പേരുമാണ് പിടിയിലായത്. മൂന്ന് വർഷം വരെ തടവോ ഇരുപതിനായിരം റിയാൽ വരെ പിഴയോ ആണ് ഇത്തരം നിയമലംഘനങ്ങൾക്ക് ഖത്തറിൽ നൽകുന്ന ശിക്ഷ.
Next Story
Adjust Story Font
16