കോവിഡ് പ്രതിസന്ധി; ഖത്തര്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടെന്ന് ഐഎംഎഫ്
കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഖത്തര്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടെന്ന് ഐഎംഎഫ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചതും ലോകകപ്പ് ഒരുക്കങ്ങളും ഖത്തര്‍ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്തതായി ഐഎംഎഫ് മിഡിലീസ്റ്റ് ഡയരക്ടര്‍ ജിഹാദ് അസൂര്‍ പറഞ്ഞു.
കോവിഡ് മഹാമാരി കൂടുതല്‍ ബാധിച്ച മേഖലകളെ ലക്ഷ്യമിട്ട് ഖത്തര്‍ ഭരണകൂടം ആസൂത്രണം ചെയ്ത ഉത്തേജന പദ്ധതികള്‍ ഫലം കണ്ടതായാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഈ നടപടികള്‍ ഗുണം ചെയ്തു. പെട്രോളിയം, എല്‍എന്‍ജി ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതും, ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ടുണ്ടായ നിക്ഷേപങ്ങളും ഖത്തറിന് തുണയായി.
ഈ വര്‍ഷം ഖത്തറിന്റെ സാമ്പത്തിക മേഖല 3.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. അതേ സമയം റഷ്യയുടെ യുക്രൈന്‍ അധിനിവേഷം പശ്ചിമേഷ്യയുടെ ആകെ വളര്‍ച്ചയെ ബാധിക്കുമെന്നും ഐഎംഎഫ് പ്രതിനിധി പറഞ്ഞു. ജിഡിപിയിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 5.8 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് താഴും.
പണപ്പെരുപ്പം 13.9 ശതമാനത്തിലേക്ക് കുറയും. ആഗോള സമ്പദ്ഘടനയില്‍ ഈ വര്‍ഷം 3.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 6.1 ശതമാനമായിരുന്നു.
Adjust Story Font
16