Quantcast

ഖത്തറിൽ ഇന്ന് 4000 ത്തിലേറെ പേർക്ക് കോവിഡ്

ആകെ രോഗികളുടെ എണ്ണം 40,000 കടന്നു

MediaOne Logo

Web Desk

  • Published:

    16 Jan 2022 6:03 PM GMT

ഖത്തറിൽ ഇന്ന് 4000 ത്തിലേറെ പേർക്ക് കോവിഡ്
X

ഖത്തറിൽ കോവിഡ് വ്യാപനത്തിന് കുറവില്ല, ഇന്നും 4000 ത്തിലേറെ പേർക്ക് രോഗം ബാധിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. മൂന്നാഴ്ച പ്രായമുള്ള നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ അഞ്ചാംദിവസമാണ് ഖത്തറിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 4000 കടക്കുന്നത്, കഴിഞ്ഞ രണ്ട് ദിവസമായി രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. നാമമാത്രമെങ്കിലും ഇന്ന് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. 4021 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 503 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ആകെ രോഗികളുടെ എണ്ണം 40,000 കടന്നു.

ഇന്ന് മരണപ്പെട്ട കുഞ്ഞിന് കാര്യമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒമിക്രോൺ വകഭേദം കുട്ടികളിൽ മുൻ തരംഗങ്ങളേക്കാൾ കൂടുതലായി പടരുന്നത് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ പ്രായത്തിലുള്ളവരെയും കോവിഡ് രൂക്ഷമായി ബാധിക്കുമെന്നതിന്റെ തെളിവാണ് ഇതെന്ന് വിദഗ്ധർ പറയുന്നു.

Covid has more than 4,000 people in Qatar today

TAGS :

Next Story