Quantcast

ഖത്തറിൽ 50 വയസുള്ളവർക്കും ഇനി കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ്

കോവിഡ് ബൂസ്റ്റര്‍ ഡസിനുള്ള പ്രായപരിധി 65 വയസില്‍ നിന്ന് 50 ആക്കി കുറച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

MediaOne Logo

Web Desk

  • Updated:

    2021-09-30 04:02:35.0

Published:

30 Sep 2021 3:59 AM GMT

ഖത്തറിൽ 50 വയസുള്ളവർക്കും ഇനി കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ്
X

അമ്പത് വയസ്സിന്​ മുകളിൽ പ്രായമുള്ളവർക്കും ഇനി കോവിഡ്​ വാക്​സിൻെറ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കാമെന്ന്​ ഖത്തർ ആരോഗ്യ മന്ത്രാലയം. ഈ വിഭഗാത്തിൽ ഉൾപ്പെടുന്ന രണ്ടാം ഡോസ്​ സ്വീകരിച്ച്​ എട്ടുമാസം പൂർത്തിയായവർക്ക്​ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ബൂസ്​റ്റർ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ചുതുടങ്ങുമെന്ന്​ അധികൃതർ അറിയിച്ചു.

സെപ്​റ്റംബർ 15 മുതലാണ്​ ഖത്തറിൽ ഹൈ റിസ്​ക്​ വിഭാഗങ്ങൾക്ക്​ കോവിഡ്​ വാക്​സിൻെറ മൂന്നാം ഡോസ്​ നൽകി തുടങ്ങിയത്​. 65 വയസ്സ്​ പിന്നിട്ടവരും, മാറാരോഗങ്ങൾ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ആരോഗ്യ പ്രവർത്തകരുമായിരുന്നു ആദ്യ ഘട്ടത്തിൽ ബൂസ്​റ്റർ ഡോസ്​ സ്വീകരിച്ചു തുടങ്ങിയത്​. ഇത്​ 15 ദിവസം പിന്നിട്ടതിനു പിന്നാലെയാണ്​ അടുത്ത വിഭാഗമായ 50ന്​ മുകളിൽ പ്രായമുള്ളവർക്കും പ്രതിരോധ കുത്തിവെപ്പ്​ നൽകാൻ തീരുമാനമായത്​.

ഫൈസർ, മൊഡേണ വാക്​സിനുകളുടെ രണ്ടാം ഡോസ്​ സ്വീകരിച്ച്​ എട്ട്​ മാസം തികഞ്ഞവരാണ്​ ബൂസ്​റ്റർ ഡോസിന്​ യോഗ്യർ. ഇവർ 12 മാസം തികയും മുമ്പേ അധിക ഡോസ്​ സ്വീകരിക്കണം. 50ന്​ താഴെയുള്ള മറ്റു പ്രായവിഭാഗങ്ങൾക്ക്​ വൈകാതെ തന്നെ ബൂസ്​റ്റർ ഡോസുകൾ നൽകിത്തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story