ക്രിക്കറ്റ് ഇതിഹാസങ്ങളും ഖത്തറിലേക്ക്; ലെജന്റ്‌സ് ലീഗിൽ പങ്കെടുക്കാൻ ഇന്ത്യൻ താരങ്ങളും
ഫെബ്രുവരി 27 മുതൽ മാർച്ച് 8 വരെയാണ് ടൂർണ്ണമെന്റ്
ലോകകപ്പ് ഫുട്‌ബോളിന് പുറമെ ക്രിക്കറ്റ് ഇതിഹാസങ്ങളും ഖത്തറിലേക്ക്. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്ണമെന്റിലാണ് ഇന്ത്യയിൽ നിന്നടക്കമുള്ള മുൻതാരങ്ങൾ പങ്കെടുക്കുക. ഫെബ്രുവരി 27 മുതൽ മാർച്ച് 8 വരെ ദോഹ ഏഷ്യൻ് ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യൻ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്‌സ് എന്നീ മൂന്ന് ടീമുകളിലായി ഇതിഹാസ താരങ്ങൾ അണി നിരക്കും. ഇന്ത്യയിൽനിന്ന് ഗൗതം ഗംഭീർ, ഇർഫാൻ പത്താൻ, ഹർഭജൻ സിങ്, മലയാളി താരം ശ്രീശാന്ത്, റോബിൻ ഉത്തപ്പ എന്നിവർ കളിക്കാനിറങ്ങും .
പാകിസ്താനിൽ നിന്ന് ഷാഹിദ് അഫ്രിദി, ഷുഹൈബ് അക്തർ, ആസ്‌ത്രേലിയയിൽ നിന്ന് ബ്രറ്റ്‌ലീ, ഷെയ്‌ന് വാട്‌സൺ, വിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ, സിമൺസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഖത്തറിനെ ക്രിക്കറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ കൂടി ഭാഗമായാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ സൗദ് അൽതാനി പറഞ്ഞു.
Adjust Story Font
16