Quantcast

ലോകകപ്പില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന്‍റെ പോസ്റ്റര്‍ ബോയ് ആയേക്കില്ലെന്ന് റിപ്പോര്‍ട്ട്

കോര്‍ണിഷിലെ വന്‍ കെട്ടിടങ്ങളില്‍ 32 ടീമുകളെ പ്രതിനിധീകരിച്ച് ഓരോ താരങ്ങളുടെ പോസ്റ്ററുകളാണ് പതിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    2 Oct 2022 4:23 PM GMT

ലോകകപ്പില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന്‍റെ പോസ്റ്റര്‍ ബോയ് ആയേക്കില്ലെന്ന് റിപ്പോര്‍ട്ട്
X

ഖത്തര്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്‍റെ പോസ്റ്റര്‍ ബോയ് ആയിരിക്കില്ലെന്ന് റിപ്പോര്‍ട്ട്. കോര്‍ണിഷിലെ വന്‍ കെട്ടിടങ്ങളില്‍ 32 ടീമുകളെ പ്രതിനിധീകരിച്ച് ഓരോ താരങ്ങളുടെ പോസ്റ്ററുകളാണ് പതിക്കുന്നത്. മെസ്സിയും പോസ്റ്ററില്‍ ഉണ്ടാവില്ലെന്നാണ് സൂചന. കോര്‍ണിഷിലെ ഈ വന്‍ കെട്ടിടങ്ങളില്‍ യോഗ്യത നേടിയ ഓരോ രാജ്യത്തിനും അവരെ പ്രതിനിധീകരിക്കുന്ന ഒരുതാരത്തിന്‍റെ പോസ്റ്ററുണ്ടാകും. 75 അടി ഉയരമുള്ള പോസ്റ്ററുകളാണ് സ്ഥാപിക്കുന്നത്. മാനെയും ന്യൂയറും മോഡ്രിച്ചും സുവാരസുമൊക്കെ കെട്ടിടങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു.

എന്നാല്‍ പോര്‍ച്ചുഗലിനെ പ്രതിനിധീകരിച്ച് റൊണാള്‍ഡോയുടെ ചിത്രമുണ്ടാവില്ല എന്നാണ് പ്രമുഖ സ്പോര്‍ട്സ് മാധ്യമമായ ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെയോ , ഡിയോഗോ ജോട്ടയുടെയോ പോസ്റ്ററാകും വരിക. ലോകഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ റൊണാള്‍ഡോയ്ക്ക് ഈ സീസണ്‍ അത്ര മികച്ചതല്ല. ഇതുവരെ രണ്ടുഗോളുകള്‍ മാത്രമാണ് നേടിയത്. റൊണാള്‍ഡോയ്ക്കൊപ്പം മെസിയുടെയും ചിത്രം കോര്‍ണിഷിലെ കെട്ടിടങ്ങളില്‍ ഉണ്ടാകില്ല എന്നതാണ് റിപ്പോര്‍ട്ട‌്.അങ്ങനെയെങ്കില്‍ ലോകഫുട്ബോളിലെ തലമുറ മാറ്റത്തിന്‍റെ കൂടി അടയാളപ്പെടുത്തലാകും ഈ പോസ്റ്ററുകള്‍



TAGS :

Next Story