Quantcast

ഖത്തറിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    26 Aug 2022 7:10 AM

ഖത്തറിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ   കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി
X

ഖത്തറിലേക്ക് പുകയില ഉത്പന്നങ്ങൾ വൻ തോതിൽ ഒളിച്ചു കടത്താനുള്ള ശ്രമം സമുദ്ര കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. നിരോധിത പുകയിലയുടേയും സിഗരറ്റുകളുടേയും വലിയ ശേഖരമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

3250 കിലോ വസ്തുക്കളടങ്ങിയ ചരക്കുകൾ പിടിച്ചെന്നാണ് കസ്റ്റംസ് അറിയിച്ചത്. ചായപ്പൊടിയുമായി വന്ന കണ്ടെയ്‌നറിൽ ഒളിച്ചുകടത്താനായിരുന്നു ശ്രമം. ലോകകപ്പ് അടുത്തതോടെ രാജ്യാതിർത്തികളിലെല്ലാം കർശന പരിശോധനകളാണ് നടന്നു വരുന്നത്.

TAGS :

Next Story