ഖത്തര്‍ ദേശീയ ദിനം 2021: ഇത്തവണയും ദര്‍ബുസ്സാഇ ഇല്ല
അടുത്ത വര്‍ഷം മുതല്‍ ദര്‍ബുസ്സാഇ നടക്കുക ഉംസലാല്‍ മുഹമ്മദിലെ സ്ഥിരം വേദിയില്‍
- Updated:
2021-10-09 18:28:13.0
ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദർബുസ്സാഇ ആഘോഷ നഗരി ഇത്തവണയും ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മറ്റു പല സ്ഥലങ്ങളിലുമായി വൈവിധ്യമാർന്ന പരിപാടികൾ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷവും ദർബുസ്സാഇയിലെ പരിപാടികൾ ഒഴിവാക്കിയിരുന്നു. ദേശീയ ദിനത്തിന്‍റെ ഭാഗമായി കുടുംബങ്ങൾക്കും കുട്ടികൾക്കും ആഘോഷിക്കുന്നതിനായി ഒരുക്കുന്ന താൽക്കാലിക നഗരിയാണ് ദർബുസ്സാഇ. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ നഗരയിലെത്തുക. ഇത്തവണത്തെ ദേശീയ ദിനത്തിലാണ് ഫിഫ അറബ് കപ്പിന്‍റെ ഫൈനല്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
അതെ സമയം ദർബുസ്സാഇക്കായി ഉംസലാല്‍ മുഹമ്മദില്‍ ഒരുക്കുന്ന സ്ഥിരം വേദി അടുത്ത വര്‍ഷത്തോടെ സജ്ജമാകുമെന്നും 2022 ല്‍ ഈ വേദിയില്‍ വെച്ച് ആഘോഷം നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 'പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം' എന്ന അർഥം വരുന്ന 'മറാബിഉൽ അജ്ദാദി... അമാന' എന്നാണ് ഈ വർഷത്തെ ദേശീയ ദിന മുദ്രാവാക്യംഖത്തര്‍ ദേശീയ ദിനം 2021: ഇത്തവണയും ദര്‍ബുസ്സാഇ ഇല്ല
Adjust Story Font
16