ലുസൈൽ നഗരത്തിൽ വസന്തകാലമൊരുക്കി ദർബ് ലുസൈൽ ഫ്‌ളവർ ഫെസ്റ്റിവൽ
ലുസൈൽ നഗരത്തിൽ വസന്തകാലമൊരുക്കി ദർബ് ലുസൈൽ ഫ്‌ളവർ ഫെസ്റ്റിവൽ. ഖത്തറിന്റെ ആഘോഷ നഗരിയായ ലുസൈലിൽ ഇന്നലെയാണ് ദർബ് ലുസൈൽ ഫ്‌ളവർ ഫെസ്റ്റിവൽ തുടങ്ങിയത്.
ലുസൈലിന്റെ പ്രധാന ആകർഷണങ്ങളായ കതാറ ടവേഴ്‌സ് അടക്കമുള്ള കെട്ടിടങ്ങളെല്ലാം ഇവിടെ പൂക്കളാൽ തീർത്തിട്ടുണ്ട്. രാത്രി ഏഴ് മണി മുതൽ 11 മണിവരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. പരേഡുകളും, ഫ്‌ളോട്ടുകളുമായി കുട്ടികളെയും മുതിർന്നവരെയുമെല്ലാം ആകർഷിക്കുന്ന
രീതിയിലാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോൾ കാലം മുതൽ ഖത്തറിലെ ആഘോഷങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ലുസൈൽ ബൊലേവാദ്.
Next Story
Adjust Story Font
16