ഖത്തറില്‍ ഡെലിവറി ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിക്കുന്നു
ഖത്തറില്‍ ഡെലിവറി ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിക്കുന്നതായി ഗതാഗത മന്ത്രാലയം. ഡെലിവറി ലൊക്കേഷനുകളിലേക്ക് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയുള്ള യാത്രയായതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ ഡെലിവറി ജീവനക്കാര്‍ക്കിടയിലെ അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നത്.
ഡെലിവറി മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളുമായി ബന്ധപ്പെട്ട ശില്‍പ്പശാലയിലാണ് ഗതാഗത വകുപ്പ് ഇക്കാര്യം അറിയിച്ചത്.
Next Story
Adjust Story Font
16