Quantcast

'ഡിവൈൻ ക്രിയേറ്റിവിറ്റി'; ഖത്തറിൽ അപൂർവയിനം കല്ലുകളുടെ പ്രദർശനം

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവത സ്‌ഫോടനങ്ങളിലൂടെ പുറത്തുവന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെട്ട കല്ലുകളാണിത്

MediaOne Logo

Web Desk

  • Published:

    13 Jan 2025 5:15 PM GMT

ഡിവൈൻ ക്രിയേറ്റിവിറ്റി; ഖത്തറിൽ അപൂർവയിനം കല്ലുകളുടെ പ്രദർശനം
X

ദോഹ: പ്രകൃതി വിസ്മയം തീർത്ത കല്ലുകളുടെ പ്രദർശനവുമായി ഖത്തറിലെ കതാറ കൾച്ചറൽ വില്ലേജ്. കതാറയിലെ ബിൽഡിങ് 47 ലാണ് ഡിവൈൻ ക്രിയേറ്റിവിറ്റി എന്ന പേരിൽ വ്യത്യസ്തമായ പ്രദർശനം നടക്കുന്നത്. 106 വ്യത്യസ്തമായ കല്ലുകൾ, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവത സ്‌ഫോടനങ്ങളിലൂടെ പുറത്തുവന്ന ലാവ തണുത്തുറഞ്ഞാണ് ഇവ രൂപപ്പെട്ടത്. പ്രകൃതി ഈ കല്ലുകളെ മനോഹരമായ ക്യാൻവാസുകളാക്കി മാറ്റി. ഇങ്ങനെ പലകാലങ്ങളിൽ ലഭിച്ച കല്ലുകളാണ് പ്രദർശിപ്പിക്കുന്നത്. കല്ലിലെ നിറങ്ങളുടെ പാറ്റേൺ കൊണ്ടും രൂപങ്ങൾ കൊണ്ടും ഇവ കൗതുകമുണർത്തുന്നു.

ഈ കല്ലുകളിലെ ഭാവനാത്മക ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ഡോക്ടർ ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പറഞ്ഞു.

TAGS :

Next Story