Quantcast

ദോഹ എക്സ്പോ വളണ്ടിയര്‍ അഭിമുഖം തുടങ്ങി; 2200 പേര്‍ക്കാണ് അവസരം

സെപ്തംബര്‍ 9 വരെ അഭിമുഖം തുടരും

MediaOne Logo

Web Desk

  • Published:

    17 Aug 2023 4:12 AM GMT

Doha Expo Volunteer Interview
X

ഒക്ടോബറിൽ ആരംഭിക്കുന്ന ദോഹ ഹോർടികൾചറൽ എക്സ്പോയുടെ വളൻറിയർ തെരഞ്ഞെടുപ്പിൻെറ ഭാഗമായി അഭിമുഖങ്ങൾ ആരംഭിച്ചു. ശനിയാഴ്ച ആരംഭിച്ച അഭിമുഖം സെപ്റ്റംബർ ഒമ്പത് വരെ തുടരും.

ആഗസ്റ്റ് ആദ്യ വാരത്തിൽ ആരംഭിച്ച വളൻറിയർ രജിസ്ട്രേഷനിൽ നാലു ദിവസം കൊണ്ട് 50,000പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്നും 2200 വളൻറിയർമാരുടെ സേവനമാണ് എക്സ്പോക്ക് ആവശ്യമായുള്ളത്. ഗ്രീൻ ടീം എന്നറിയപ്പെടുന്ന വളൻറിയർ ടീമിനെ പയനിയർ വളൻറിയർ സംഘങ്ങളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുക്കുന്നത്. മുൻ പരിചയം, ആശയ വിനിമയ ശേഷി ഉൾപ്പെടെ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വളൻറിയർമാരെ തെരഞ്ഞെടുക്കുക.

അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് അഭിമുഖത്തിനുള്ള അറിയിപ്പ് നൽകുന്നത്. അപേക്ഷകർക്കുതന്നെ അഭിമുഖത്തിനുള്ള സമയം തെരഞ്ഞെടുക്കാം.

അഭിമുഖം വിജയകരമായി പൂർത്തിയായതിനു ശേഷം തെരെഞ്ഞടുക്കപ്പെടുന്നവർക്ക് തങ്ങളുടെ ചുമതലയും ജോലി വിശദാംശങ്ങളു അറിയിക്കും. ഷിഫ്റ്റ് ഷെഡ്യൂളിങ്, ട്രെയിനിങ് എന്നിവയും അറിയിപ്പിലുണ്ടാവും. പരിശീലനം പൂർത്തിയാക്കിയ ശേഷമായിരിക്കും ഡ്യൂട്ടിയിലേക്ക് മാറ്റുക. ഒക്ടോബർ രണ്ടുമുതല്‍ അടുത്ത വര്‍ഷം മാർച്ച് 28 വരെയാണ് എക്സ്പോ നടക്കുന്നത്.



TAGS :

Next Story