ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ സമാപിക്കും
നാളെ രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെ മേള സന്ദർശിക്കാൻ അവസരമുണ്ട്
ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ സമാപിക്കും. 42 രാജ്യങ്ങളിൽ നിന്നുള്ള 515 പ്രസാധകരാണ് ഇത്തവണത്തെ പുസ്തകമേള പങ്കെടുക്കുന്നത്. ഈ മാസം പത്തിന് തുടങ്ങിയ പുസ്തകമേള ഇതിനോടകം ആയിരക്കണക്കിനാളുകളാണ് സന്ദർശിച്ചത്. വിശ്വപ്രശസ്ത സാഹിത്യകാരന്മാരുടെ കൃതികൾ സ്വന്തമാക്കാനുള്ള സുവർണാവസരമായിരുന്നു മേള. ഒപ്പം വിവിധ സാഹിത്യ ശാഖകൾ സംബന്ധിച്ചുള്ള ചർച്ചകളും അരങ്ങേറി.
നാളെ രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെ കൂടി വായന ഇഷ്ടപ്പെടുന്നവർക്ക് മേള സന്ദർശിക്കാൻ അവസരമുണ്ട്. മലയാളത്തിലുള്ള സാഹിത്യ കൃതികളും മേളയിലുണ്ട്. ഐപിഎച്ച് പവലയിനിൽ ഇതര പ്രസാധകരുടെ ജനപ്രിയ സാഹിത്യ സൃഷ്ടികളും ലഭ്യമാണ്.
Next Story
Adjust Story Font
16