Quantcast

ലോകത്തെ ഏറ്റവും റൊമാന്റിക്കായ നഗരം ദോഹ

Doha, DohaLove എന്നീ ഹാഷ്‌ടാഗുകൾക്ക് കീഴിൽ ഖത്തർ തലസ്ഥാന നഗരം 740 കോടി വ്യൂസ് നേടി.

MediaOne Logo

Web Desk

  • Published:

    20 Feb 2023 7:35 PM GMT

Doha is the most romantic city in the world
X

ദോഹ: ലോകത്തെ ഏറ്റവും റൊമാന്റിക്കായ നഗരമെന്ന വിശേഷണം നേടി ദോഹ. പാരിസ് ഉൾപെടെയുള്ള വമ്പൻ നഗരങ്ങളെ പിന്തള്ളിയാണ് ദോഹ ഈ ബഹുമതിയിലെത്തിയത്.

ടിക് ടോക്കിലെ വിവരങ്ങളെ ആശ്രയിച്ച് ഡിസ്കവർ കാർസ് ഡോട് കോം വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് സഞ്ചാരികൾക്ക് കൂടുതല്‍ പ്രിയം യൂറോപ്യന്‍ നഗരങ്ങളേക്കാൾ ദോഹയോടാണെന്ന് കണ്ടെത്തിയത്.

ലോകത്തെ 23 നഗരങ്ങളെ അവയുടെ ടിക് ടോക്കിലെ ഹാഷ്ടാഗുകളുമായി ബന്ധപ്പെട്ട കാഴ്ചകളുടെ എണ്ണം കണക്കാക്കിയപ്പോൾ ഏറ്റവും റൊമാന്റിക്കായ ഇടമായി ദോഹയെ തെരഞ്ഞെടുക്കുകയായിരുന്നു.

Doha, DohaLove എന്നീ ഹാഷ്‌ടാഗുകൾക്ക് കീഴിൽ ഖത്തർ തലസ്ഥാന നഗരം 740 കോടി വ്യൂസ് നേടി. കഴിഞ്ഞ വർഷം ലോകകപ്പ് ഫുട്ബോളിന് വിജയകരമായി ആതിഥ്യമരുളിയ ദോഹ, ദമ്പതികൾക്ക് ഷോപ്പിങ്ങിനും കാഴ്ചകൾക്കുമുള്ള നിരവധി ഇടങ്ങൾ പ്രദാനം ചെയ്യുന്നതായി വെബ്സൈറ്റിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആസ്ട്രേലിയൻ നഗരമായ പെർത്ത് ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. Perth, LoveInPerth എന്നീ ഹാഷ്‌ടാഗുകളിൽ മൊത്തം 680 കോടി കാഴ്ചക്കാരുമായാണ് പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ 'സിറ്റി ഓഫ് ലൈറ്റ്‌സ്' എന്നു പേരുകേട്ട പെർത്ത് രണ്ടാം സ്ഥാനത്തെത്തിയത്. ന്യൂസിലൻഡിലെ ക്വീൻസ്ടൗൺ സിറ്റിയാണ് ലിസ്റ്റിൽ മൂന്നാമത്.

സാഹസികത ഇഷ്ടപ്പെടുന്ന ദമ്പതികൾക്ക് അനുയോജ്യമായ ഇടമാണിത്. ശൈത്യകാലം മുഴുവൻ ബംഗീ ജംപിങ്, സ്കീയിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ ക്വീൻസ് ടൗൺ ദമ്പതികൾക്ക് അവസരം നൽകുന്നു. ഇന്ത്യയിൽനിന്ന് ഷിംല എട്ടാം സ്ഥാനക്കാരായി ആദ്യ പത്തിൽ ഇടംനേടി.

TAGS :

Next Story