നഗര ശുചീകരണ കാമ്പയിനിന് തുടക്കമിട്ട് ദോഹ നഗരസഭ
നഗര ശുചീകരണ പ്രവർത്തനങ്ങളിൽ കമ്യൂണിറ്റി പിന്തുണയോടെ കാമ്പയിനിന് തുടക്കമിട്ട് ദോഹ നഗരസഭ. റോഡുകളിൽ വാഹനങ്ങൾ ഉപേക്ഷിക്കുക, പാർപ്പിടങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുക തുടങ്ങിയവയ്ക്ക് കടുത്ത പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
നഗര സൌന്ദര്യത്തെ ബാധിക്കുന്ന രീതിയിൽ വാഹനങ്ങൾ റോഡിലും നടപ്പാതകളിലും പൊതു ഇടങ്ങളിലും ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത പിഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നേരത്തെ തന്നെ ട്രക്കുകൾ താമസ കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യുന്നതിനെതിരെ നഗരസഭ കാമ്പയിൻ തുടങ്ങിയിരുന്നു. ഇതോടൊപ്പം പാർപ്പിടങ്ങളിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നതിനും വില്ലകൾ വിഭജിക്കുന്നതിനും പിഴ ചുമത്തുമെന്ന് നഗരസഭാ അധികൃതർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
നഗരത്തിന്റെ ഭംഗിയെ ബാധിക്കുന്ന തരത്തിൽ കെട്ടിടങ്ങൾക്ക് മുകളിൽ വസ്ത്രങ്ങൾ അലക്കിയിടുക, മാലിന്യങ്ങൾ വിവേചന രഹിതമായി പാഴാക്കുക തുടങ്ങി നഗരത്തിന്റെ ശുചിത്വത്തെയും ഭംഗിയെയും ബാധിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണെന്നും അധികൃതർ ആവശ്യപ്പെട്ടു. വിവിധ പ്രവാസി കമ്യൂണിറ്റി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Adjust Story Font
16