Quantcast

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ നഗരമായി ദോഹ

ഏറ്റവും സുരക്ഷിതമായ നാല് നഗരങ്ങളും ജി.സി.സിയിൽ

MediaOne Logo

Web Desk

  • Updated:

    2024-07-29 16:47:50.0

Published:

29 July 2024 4:34 PM GMT

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ  മൂന്നാമത്തെ നഗരമായി ദോഹ
X

ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്ന് നഗരങ്ങളും ജിസിസിയിൽ. അബൂദബി, അജ്മാൻ, ദോഹ നഗരങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ. ഓൺലൈൻ ഡാറ്റാബേസ് സ്ഥാപനമായ നംബിയോ തയ്യാറാക്കിയ അർധവാർഷിക ക്രൈം ഇൻഡെക്‌സിലാണ് ജി.സി.സി നഗരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചത്. പട്ടിക പ്രകാരം ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ നഗരം യുഎഇ നഗരമായ അബൂദബിയാണ്. രണ്ടാം സ്ഥാനത്ത് അജ്മാനുണ്ട്. 11.8, 15.8 എന്നിങ്ങനെയാണ് ക്രൈം ഇൻഡക്‌സ്. മൂന്നാം സ്ഥാനത്തുള്ള ഖത്തർ തലസ്ഥാനമായ ദോഹയുടെ ക്രൈം ഇൻഡക്‌സ് 16.1 ആണ്.

കവർച്ച, അക്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് 20ൽ കുറഞ്ഞ നഗരങ്ങളെ ഏറ്റവും സുരക്ഷിതമായാണ് കണക്കാക്കുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 311 നഗരങ്ങളാണ് പട്ടികയിലുള്ളത്. ദക്ഷിണാഫ്രിക്കൻ നഗരങ്ങളായ പീറ്റെർമെരിറ്റ്‌സ്ബർഗ്, പ്രിട്ടോറിയ എന്നിവയാണ് കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതലുള്ള നഗരങ്ങൾ. കഴിഞ്ഞ വർഷം മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തർ പട്ടികയിൽ ഇടം പിടിച്ചിരുന്നു.2021 മുതൽ 2024 വരെയുള്ള മൂന്ന് വർഷത്തിനിടെ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് 17 ശതമാനം കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു.

TAGS :

Next Story