ഖത്തറില്‍ സയന്‍സ് ആന്റ് ടെക്നോളജി സര്‍വകലാശാല വരുന്നു


ദോഹ. ഖത്തറില്‍ പുതിയ സയന്‍സ് ആന്റ് ടെക്നോളജി യൂനിവേഴ്സിറ്റി പ്രഖ്യാപിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ദോഹ യൂനിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി എന്നാണ് പേരിലാണ് സര്‍വകലാശാല വരുന്നത്.ഉത്തരവ് ഗസറ്റില്‍ വന്നാലുടന്‍ നടപടി ക്രമങ്ങള്‍ തുടങ്ങും.ശാസ്ത്ര-സാങ്കേതിക മേഖലയില്‍ രാജ്യ പുരോഗതിക്ക് ആവശ്യമായ വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ശാസ്ത്ര സാങ്കേതിക മേഖലയില്‍ കുതിപ്പിനൊരുങ്ങുന്ന ഖത്തറിന്റെ സ്വപ്നങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്നതാണ് അമീറിന്റെ പ്രഖ്യാപനം
Next Story
Adjust Story Font
16