Quantcast

ഖത്തര്‍ അമീര്‍ യുഎഇ വൈസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

ഉപരോധം അവസാനിച്ച ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമും നേരില്‍കാണുന്നത്

MediaOne Logo

Web Desk

  • Published:

    28 Aug 2021 6:26 PM GMT

ഖത്തര്‍ അമീര്‍ യുഎഇ വൈസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
X

യുഎഇ വൈസ് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബി‍ന്‍ റാശിദ് ആല്‍ മക്തൂമുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായും ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ നേരില്‍ കാണുന്നത്. ബഗ്ദാദില്‍ നടക്കുന്ന അന്താരാഷ്ട്ര സഹകണ പങ്കാളിത്ത ഉച്ചകോടിക്കിടെയാണ് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

ഉപരോധം അവസാനിച്ച അല്‍ ഉല ഉച്ചകോടിക്കുശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമും നേരില്‍കണ്ടത്. ബഗ്ദാദില്‍ നടക്കുന്ന അന്താരാഷ്ട്ര സഹകരണ പങ്കാളിത്ത ഉച്ചകോടിക്കിടെയാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരടങ്ങുന്ന പ്രതിനിധിസംഘവും ചര‍്ച്ചയില്‍ പങ്കെടുത്തു.

നയതന്ത്ര ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പൊതുതാല്‍പ്പര്യ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുമുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയിലുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധം നീങ്ങി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തികള്‍ തുറന്ന് യാത്രകള്‍ പുനരാരംഭിച്ചെങ്കിലും കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. ഇതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. അതിനിടെ, കഴിഞ്ഞ ദിവസം യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദോഹയിലെത്തി അമീര്‍ ശൈഖ് തമീം ആല്‍ഥാനിയുമായി ചര്‍ച്ച നടത്തിയിരുന്നു.

TAGS :

Next Story