സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കൽ: 100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തര്‍
1000 സ്റ്റാര്‍ട്ടപ്പുകളാണ് സമ്മിറ്റിന് എത്തിയിരിക്കുന്നത്
ദോഹ: സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ 100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തറിലെയും മേഖലയിലെയും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് 100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ വെന്‍ച്വര്‍ കാപ്പിറ്റിലാണ് ഇതെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു.
ഖത്തര്‍ വെബ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി. സാങ്കേതിക രംഗത്തെ പരിണാമം അടയാളപ്പെടുത്തുന്ന നാഴികക്കല്ലാണ് ഖത്തര്‍ വെബ് സമ്മിറ്റെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോകകപ്പ് ഫുട്ബാളിനും ഫോര്‍മുല വണിനും എക്സ്പോയ്ക്കും ശേഷം സാങ്കേതിക ലോകത്തെയും ഖത്തര്‍ സ്വാഗതം ചെയ്യുന്നതായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. സാങ്കേതിക മേഖലയിലെ പ്രമുഖരും സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കുന്ന വെബ് സമ്മിറ്റ് 29ന് സമാപിക്കും.
1000 സ്റ്റാര്‍ട്ടപ്പുകളാണ് സമ്മിറ്റിന് എത്തിയിരിക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും വെബ് സമ്മിറ്റ് വേദി സന്ദര്‍ശിച്ചിരുന്നു.
Adjust Story Font
16