ഖത്തറിൽ ഹയാ കാർഡ് വഴിയുള്ള പ്രവേശനം ഡിസംബർ 23ന് അവസാനിക്കും
ഹയ്യാ വഴിയുള്ള എന്‍ട്രി അവസാനിക്കുന്നതോടെ നേരത്തെയുണ്ടായിരുന്ന വിസാ മാര്‍ഗങ്ങളിലൂടെയാണ് ഖത്തറിലേക്ക് പ്രവേശനാനുമതി ലഭിക്കുക
ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തർ ഒരുക്കിയ ഹയ്യാ കാർഡ് വഴിയുള്ള പ്രവേശനം ഡിസംബർ 23ഓടെ അവസാനിക്കും. വിദേശികൾക്ക് ഖത്തറിലേക്ക് മൾട്ടി എൻട്രി പെര്‍മിറ്റാണ് ഹയ്യാ കാര്‍ഡ് വഴി നല്‍കിയത്. ഹയ്യാ കാർഡുള്ളവർക്ക് ജനുവരി 23 വരെ ഖത്തറിൽ തുടരാൻ അനുമതിയുണ്ട്.
നവംബർ ഒന്ന് മുതലായിരുന്നു ഹയ്യാ കാർഡുവഴി ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. വിമാനത്താവളങ്ങൾ വഴിയും കര, സമുദ്ര അതിർത്തി കടന്നും ലക്ഷങ്ങളാണ് പിന്നീടുള്ള ദിനങ്ങളിൽ രാജ്യത്തേക്ക് പ്രവേശിച്ചത്. ആദ്യ ഘട്ടത്തിൽ മാച്ച് ടിക്കറ്റുള്ളവർക്ക് മാത്രമായിരുന്നു ഹയ്യാ കാർഡ് അനുവദിച്ചത്. എന്നാൽ, ഗ്രൂപ്പ് റൗണ്ട് പൂർത്തിയായതിനു പിന്നാലെ മാച്ച് ടിക്കറ്റില്ലാത്തവർക്കും നിശ്ചിത ഫീസോടെ ഹയ്യാ കാർഡ് അനുവദിച്ചു. തുടർന്ന് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും അനുവദം നൽകിയതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അവസരം ഉപയോഗപ്പെടുത്തി ഖത്തറിലെത്തിയത്.
ഹയ്യാ വഴിയുള്ള എന്‍ട്രി അവസാനിക്കുന്നതോടെ നേരത്തെയുണ്ടായിരുന്ന വിസാ മാര്‍ഗങ്ങളിലൂടെയാണ് ഖത്തറിലേക്ക് പ്രവേശനാനുമതി ലഭിക്കുക.
Adjust Story Font
16