Quantcast

ഖത്തര്‍ ലോകകപ്പ് സമയത്തെ എന്‍ട്രി വിസകള്‍; കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

നിയമത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും നിലവില്‍ പുറത്തുവന്നിട്ടില്ല

MediaOne Logo

Web Desk

  • Published:

    14 April 2022 7:26 AM GMT

ഖത്തര്‍ ലോകകപ്പ് സമയത്തെ എന്‍ട്രി വിസകള്‍;  കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം
X

ലോകകപ്പ് ഫുട്‌ബോള്‍ സമയത്തെ എന്‍ട്രി വിസകള്‍ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

അതേ സമയം, നിയമത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും നിലവില്‍ പുറത്തുവന്നിട്ടില്ല. ലോകകപ്പ് സമയത്ത് ഖത്തറില്‍ പ്രവേശിക്കാന്‍ ടിക്കറ്റും ഫാന്‍ ഐഡിയും നിര്‍ബന്ധമാക്കുമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ആ സമയത്തെ ഖത്തറിലേക്കുള്ള യാത്ര സന്ബന്ധിച്ച ആശങ്കയിലാണ് പ്രവാസികള്‍. സാധാരണ ജോലിയാവശ്യാര്‍ത്ഥം ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരെപ്പോലും ഇത് ബാധിക്കുമോ എന്ന സംശയമാണ് ആശങ്കയ്ക്ക് കാരണം.

TAGS :

Next Story