യൂറോപ്പിലെ ഊർജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും
യൂറോപ്പിലെ ഊർജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ഖത്തർ ഊർജ മന്ത്രി സഅദ് അൽ കഅബി. ശൈത്യകാലം ശക്തമല്ലാതിരുന്നതാണ് ആശ്വാസം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ യുദ്ധവും റഷ്യക്കെതിരായ ഉപരോധവുമാണ് യൂറോപ്പിലെ ഊർജ പ്രതിസന്ധി രൂക്ഷമാക്കിയത്. യൂറോപ്പിന് പ്രകൃതിവാതകം എത്തിച്ചിരുന്നത് റഷ്യയായിരുന്നു. ഇത് മുടങ്ങിയതോടെ ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ആവശ്യമായ ഇന്ധനം എത്തിച്ചിരുന്നു.
എന്നാൽ യൂറോപ്പിന് ആവശ്യമുള്ള ഇന്ധനം പൂർണമായി എത്തിക്കൽ അസാധ്യമായിരുന്നു. ഇത്തവണത്തെ ശൈത്യകാലം പതിവുപോലെ ശക്തമല്ലാതിരുന്നതും യൂറോപ്പിലെ സാമ്പത്തിക മാന്ദ്യവുമാണ് ഊർജ പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക രംഗത്ത് ഉണർവ്വും പതിവ് പോലെയുള്ള ശൈത്യവും തുടങ്ങിയാൽ സാഹചര്യം അതീവ സങ്കീർണമാകും. ഊർജ പ്രതിസന്ധി തുടരുകയാണെന്ന് സൌദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനും പറഞ്ഞു.
Adjust Story Font
16