ഇവന്റ് മേഖലയിലെ വിദഗ്ധൻ ഹരി നായർ ഖത്തറിൽ മരിച്ചു
പാലക്കാട് കല്ലടി സ്വദേശിയാണ്.

ദോഹ: ഗൾഫ് മേഖലയിൽ ഇവന്റ് ഓഡിയോ വിഷ്വൽ രംഗത്തെ പ്രധാന മലയാളി സാന്നിധ്യമായിരുന്ന ഹരി നായർ ( 50) മരിച്ചു. ഖത്തറിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. പാലക്കാട് കല്ലടി സ്വദേശിയാണ്. നേരത്തെ ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റർനാഷണലിലും ശേഷം ഖത്തറിൽ ക്ലാർക്ക് എവിഎൽ മാനേജിങ് പാർട്ണറുമായി പ്രവർത്തിക്കുകയായിരുന്നു.
ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ വിവിധ ഫാൻ ഷോകൾ, എ.ആർ റഹ്മാൻ, ബ്രയാൻ ആഡംസ് എന്നിവർ ഉൾപ്പെടെ വമ്പൻ സംഗീത പരിപാടികൾ എന്നിവയിലൂടെ ഓഡിയോ വിഷ്വൽ പ്രൊഡക്ഷനുകൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായിരുന്നു. ഫിഫ ലോകകപ്പ് ഫാൻ സോൺ ഉൾപ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷൻ പ്രവർത്തനങ്ങളിലും പങ്കാളിയായി. മീഡിയവൺ ഖത്തറിൽ സംഘടിപിച്ച വിവിധ പരിപാടികലിലും ഭാഗമായി.
അസുഖബാധിതനായി ഏതാനും ദിവസമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Adjust Story Font
16