Quantcast

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

താലിബാൻ അധികാരം പിടിച്ചശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇരു നേതാക്കൾക്കുമിടയിൽ ചർച്ചയായി

MediaOne Logo

Web Desk

  • Updated:

    2022-02-09 17:25:45.0

Published:

9 Feb 2022 5:24 PM GMT

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X

ഖത്തറിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദു റഹ്‌മാനുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധവും അഫ്ഗാനിലെ ഭരണമാറ്റവും ചർച്ചയായി.

അയൽരാജ്യമെന്ന നിലക്ക് അഫ്ഗാനിസ്താനിലെ സ്ഥിരത ഇന്ത്യക്ക് ഏറെ നിർണായകമാണ്. താലിബാൻ അധികാരം പിടിച്ചശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇരു നേതാക്കൾക്കുമിടയിൽ ചർച്ചയായി. അഫ്ഗാനിസ്ഥാനിലെ രക്ഷാപ്രവർത്തനത്തിൽ മാത്രമല്ല, താലിബാനുമായുള്ള നയതന്ത്ര ഇടപെടലുകളിലും ഖത്തർ വലിയ പങ്ക് വഹിക്കുന്നുണ്ട്.

കാബൂളിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കാൻ താലിബാനുമായി ഖത്തർ ധാരണയിലെത്തിയിരുന്നു. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകളും ആശങ്കകളും വിദേശകാര്യമന്ത്രി പങ്കുവെച്ചു. ഊർജ്ജ മേഖലയിലെ സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതും ചർച്ചയായി.

ഇന്ത്യ ഉപയോഗിക്കുന്ന പ്രകൃതി വാതകത്തിന്റെ 40 ശതമാനവും നൽകുന്നത് ഖത്തറാണ്. ഇന്ത്യൻ നഗരങ്ങളിലെ വാതക വിതരണ പദ്ധതിയിൽ ഖത്തറിൽ നിന്നുള്ള നിക്ഷേപ സാധ്യതയും ചർച്ചയായി. ഊർജമേഖലയിലെ സഹകരണം ഊഷ്മളമാക്കാൻ 2020 ൽ ഇരു രാജ്യങ്ങളും പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിരുന്നു. കഴിഞ്ഞ വർഷം മൂന്ന് തവണ ടാസ്‌ക് ഫോഴ്‌സ് യോഗം ചേരുകയും ചെയ്തു. പെട്രോൾ കേന്ദ്രീകൃത സമ്പദ് ഘടനയിൽ നിന്നും പ്രകൃതിവാതകത്തെ ആശ്രയിക്കുന്ന സമ്പദ്ഘടനയിലേക്കുള്ള മാറ്റം കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

TAGS :

Next Story