Quantcast

ഖത്തര്‍ ലോകകപ്പില്‍ ഓഫ്‌സൈഡ് കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യയുമായി ഫിഫ

കളിക്കാരുടെ ശരീരത്തിലെ 29 പോയിന്റുകളാണ് കാമറ ട്രാക്ക് ചെയ്യുക

MediaOne Logo

Web Desk

  • Published:

    3 July 2022 2:35 PM GMT

ഖത്തര്‍ ലോകകപ്പില്‍ ഓഫ്‌സൈഡ് കണ്ടെത്താന്‍    പുതിയ സാങ്കേതികവിദ്യയുമായി ഫിഫ
X

ഓഫ്‌സൈഡ് കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഫിഫ. ഖത്തര്‍ ലോകകപ്പില്‍ ഈ സെമി ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗിക്കാനാണ് ഫിഫയുടെ തീരുമാനം. ഫുട്‌ബോളില്‍ റഫറിമാര്‍ക്ക് എന്നും തലവേദനയാണ് ഓഫ്‌സൈഡ്.

നേരിയ വീഴ്ചകള്‍ പോലും വലിയ വിവാദങ്ങളിലേക്ക് നയിക്കാറുണ്ട്. വീഡീയോ അസിസ്റ്റന്റ് റഫറി സംവിധാനം വന്നതോടെ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പൂര്‍ണമായും കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകകപ്പില്‍ സെമി ഓട്ടോമേറ്റഡ് സംവിധാനം കൊണ്ടുവരുന്നത്.

റഫറിക്ക് പൂര്‍ണ അധികാരം നല്‍കുന്ന രീതിയില്‍ തന്നെയാണ് സാങ്കേതിവ വിദ്യയും ഉപയോഗപ്പെടുത്തുക. കളിക്കാരുടെ ശരീരത്തിലെ 29 പോയിന്റുകള്‍ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ ട്രാക്ക് ചെയ്യും. പന്തിനുള്ളില്‍ സെന്‍സറുമുണ്ടാകും. കളിക്കാരന്‍ പന്തില്‍ തൊടുന്നത് കൃത്യമായി അറിയാന്‍ ഇതുവഴി സാധിക്കും.

ഇത് സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത് വഴി ആരാധകര്‍ക്കും കാണാനാകും. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഓഫ്‌സൈഡ് തീരുമാനിക്കുക. ഗോള്‍ലൈന്‍ ടെക്‌നോളജി, വി.എ.ആര്‍ എന്നിവയ്ക്ക് പുറമെ സെമി ഓട്ടോമേറ്റഡ് ഓഫ്‌ഡൈസ് ടെക്‌നോളജി കൂടി വരുമ്പോള്‍ റഫറിമാരുടെ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story