Quantcast

ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇത്തവണ വനിതാ റഫറിമാരും

ആറ് റഫറിമാരെയാണ് ഫിഫ പാനലില്‍ ഉള്‍പ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-05-19 18:41:11.0

Published:

19 May 2022 6:27 PM GMT

ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇത്തവണ വനിതാ റഫറിമാരും
X

ചരിത്രം കുറിച്ച് ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇത്തവണ വനിതാ റഫറിമാരും. ആറ് റഫറിമാരെയാണ് ഫിഫ പാനലില്‍ ഉള്‍പ്പെടുത്തിയത്. ഇതാദ്യമായാണ് ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ക്ക് അവസരം ലഭിക്കുന്നത്.

36 റഫറിമാരും 69 അസിസ്റ്റന്റ് റഫറിമാരും 24 മാച്ച് ഒഫീഷ്യല്‍സും അടങ്ങുന്ന സംഘത്തെയാണ് ഫിഫ തെരഞ്ഞെടുത്തത്. ഇതില്‍ 6 പേര്‍ വനിതകളാണ്. മൂന്ന് റഫറിമാരും 3 അസിസ്റ്റന്റ് റഫറിമാരും . ചരിത്രത്തിലാദ്യമായാണ് ലോകകപ്പ്മ ത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതകള്‍ക്ക് അവസരം ലഭിക്കുന്നത്.

ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റഫാനി ഫ്രപ്പാര്‍ട്ട്, റുവാണ്ടയില്‍ നിന്നുള്ള സാലിമ മുകന്‍സങ്ങ, ജപ്പാനില്‍ നിന്നുള്ള യോഷിമി യമാഷിത എന്നിവരാണ് റഫറിമാര്‍. വര്‍ഷങ്ങളായി ജൂനിയര്‍, സീനിയര്‍ തലത്തിലുള്ള മത്സരങ്ങളില്‍ വനിതാ റഫറിമാരെ പരീക്ഷിച്ച് വിജയിച്ചതിന്റെ ഭാഗമായാണ് ലോകകപ്പ് മത്സരങ്ങളിലും വനിതാ പ്രാതിനിധ്യമെന്ന് ഫിഫ റഫറി കമ്മിറ്റി ചെയര്‍മാന്‍ പിയര്‍ല്യുയി കൊളിന പറഞ്ഞു. നല്‍കിയ അവസരങ്ങളില്‍ മികച്ച പ്രകടനമാണ് വനിതാ റഫറിമാര്‍ നടത്തിയതെന്നും അദ്ദേഹം വിലയിരുത്തി.

TAGS :

Next Story