Quantcast

മൂന്നിടങ്ങളിൽ വെടിക്കെട്ട്; ഖത്തറിൽ ചെറിയ പെരുന്നാൾ കളറാകും

അല്‍ബിദ്ദ പാര്‍ക്ക്. ലുസൈല്‍, വക്ര സൂഖ് എന്നിവിടങ്ങളിലാണ് വെടിക്കെട്ട്

MediaOne Logo

Web Desk

  • Updated:

    27 March 2025 2:46 PM

Published:

27 March 2025 2:39 PM

മൂന്നിടങ്ങളിൽ വെടിക്കെട്ട്; ഖത്തറിൽ ചെറിയ പെരുന്നാൾ കളറാകും
X

ദോഹ: പെരുന്നാളിനോട് അനുബന്ധിച്ച് ഖത്തറില്‍ മൂന്നിടങ്ങളില്‍ വെടിക്കെട്ട് സംഘടിപ്പിക്കും. പെരുന്നാള്‍ ആഘോഷത്തിനും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഒരുങ്ങുന്നത്. ലുസൈല്‍ ബൊലേവാദില്‍ നടക്കുന്ന സ്കൈ ഫെസ്റ്റിവല്‍ തന്നെയാണ് ഇതില്‍ പ്രധാനം. ഏപ്രില്‍ മൂന്ന് മുതല്‍ 5 വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. അല്‍ബിദ്ദ പാര്‍ക്കാണ് ദോഹയില്‍ വെടിക്കെട്ടിന്റെ കേന്ദ്രം. പെരുന്നാള്‍ ദിനം മുതല്‍ നാല് ദിവസമാണ് വെടിക്കെട്ട് നടക്കുക. രാത്രി എട്ടുമണിയാണ് സമയം. വക്ര ഓള്‍ഡ് സൂഖിലും സമാനമായ രീതിയില്‍ വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ പേള്‍ ഖത്തര്‍, ജിവാന്‍ ഐലന്‍ഡ്, മിശൈരിബ് ഡൌണ്‍ ടൗണ്‍ എന്നിവിടങ്ങളിലെല്ലാം ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. പതിവുപോലെ ഓള്‍ഡ് ദോഹ പോര്‍ട്ടും പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകും. 8 ദിവസത്തെ പരിപാടികളാണ് ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്.

TAGS :

Next Story