ഖത്തര്‍ ടോയ് ഫെസ്റ്റിവെലിന് തുടക്കം; ആഘോഷമാക്കി കുഞ്ഞുങ്ങള്‍
ബാര്‍ബീ, ഡിസ്നി പ്രിന്‍സസ്, ബ്ലിപ്പി, ഹോട്‍വീല്‍സ്, മോണോപൊളി തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമാണ്
ദോഹ: പ്രഥമ ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് തുടക്കം. ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ ലോകത്തെ പ്രമുഖ കളിപ്പാട്ട നിര്‍മാണ കമ്പനികളെല്ലാം പങ്കെടുക്കുന്നുണ്ട്.
ചൂടുകാലത്ത് കുട്ടികള്‍ക്ക് പുതിയ ലോകം തുറന്നിടുകയാണ് ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍. എല്ലാ പ്രായത്തിലുള്ള കുട്ടികളെയും സന്തോഷിപ്പിക്കാനുള്ള വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബാര്‍ബീ, ഡിസ്നി പ്രിന്‍സസ്, ബ്ലിപ്പി, ഹോട്‍വീല്‍സ്, മോണോപൊളി തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമാണ്. വിവിധ വിനോദ പരിപാടികളും അരങ്ങേറുന്നുണ്ട്. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരിലും ഫെസ്റ്റിവല്‍ കൌതുകമുണര്‍ത്തുന്നു.
ആഗസ്റ്റ് അഞ്ചുവരെ ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഈ കാഴ്ചകളുണ്ടാകും. സാധാരണ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 മണിവരെയും വീക്കെന്‍ഡില്‍ രണ്ടു മുതല്‍ 11 മണിവരെയുമാണ് സന്ദര്‍ശന സമയം. ടിക്കറ്റ് മുഖേനയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 റിയാലും കുട്ടികള്‍ക്ക് 30 റിയാലുമാണ് നിരക്ക്.
Adjust Story Font
16