ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസം ഈദ് അവധി
ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങളിലെ ഈദ് അവധി പ്രഖ്യാപിച്ചു. ബാങ്കുകള്‍, എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവ അഞ്ച് ദിവസം അവധിയായിരിക്കും. മെയ് ഒന്നുമുതല്‍ അഞ്ച് വരെയാണ് അവധി. എല്ലാ ധനകാര്യ സ്ഥാപനങ്ങളും മെയ് 8 ഞായറാഴ്ച മുതലാകും പൊതു ജനങ്ങള്‍ക്കായി സര്‍വീസ് പുനരാരംഭിക്കുകയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
അതേസമയം വാഹന പരിശോധനാ കേന്ദ്രങ്ങളായ ഫഹസ് സ്ഥിരം സ്റ്റേഷനുകള്‍ പെരുന്നാള്‍ കഴിഞ്ഞ് മൂന്നാം ദിനം മുതല്‍ പ്രവര്‍ത്തിക്കുമെന്ന് വുഖൂദ് അറിയിച്ചു. രാവിലെ 8 മുതല്‍ 12 വരെയാണ് പ്രവര്‍ത്തന സമയം.
Next Story
Adjust Story Font
16