Quantcast

ഖത്തറിൽ തൊഴിൽ സമയത്തിൽ ഇളവ് നൽകുന്ന ഫ്‌ളക്‌സിബിൾ- വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ പ്രാബല്യത്തിൽ

റിസോഴ്‌സ് പ്ലാനിങ് സിസ്റ്റമായ 'മവാരിദ്' വഴിയാണ് ഫ്ളെക്‌സിബിൾ ആൻഡ് റിമോർട്ട് വർക്ക് സിസ്റ്റം നടപ്പാക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 Sep 2024 4:48 PM GMT

Flexible-work-from-home facilities come into force in Qatar, allowing government employees to relax working hours
X

ദോഹ: ഖത്തറിൽ ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവ് നൽകുന്ന ഫ്‌ളക്‌സിബിൾ- വർക്ക് ഫ്രം ഹോം സൗകര്യങ്ങൾ പ്രാബല്യത്തിൽ വന്നു. സെപ്റ്റംബർ ആദ്യവാരത്തിലാണ് മന്ത്രിസഭ പുതിയ സൗകര്യം പ്രഖ്യാപിച്ചത്. ഗവൺമെന്റ് റിസോഴ്‌സ് പ്ലാനിങ് സിസ്റ്റമായ 'മവാരിദ്' വഴിയാണ് ഫ്ളെക്‌സിബിൾ ആൻഡ് റിമോർട്ട് വർക്ക് സിസ്റ്റം നടപ്പാക്കുന്നത്.

12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഖത്തരി മാതാക്കൾക്ക് കുടുംബ വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം മവാരിദ് സംവിധാനത്തിലൂടെ റിമോട്ട് വർക്കിനായി അപേക്ഷിക്കാം. അവശ്യഘട്ടങ്ങളിൽ ജീവനക്കാർക്ക് രാവിലെ 6.30നും 8.30നുമിടയിൽ ജോലിയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നതാണ് ഫ്ളെക്‌സിബിൾ ടൈമിങ്. അതേസമയം, ഇവർ ഏഴ് മണിക്കൂർ ജോലി സമയം പൂർത്തിയാക്കണം.

ഒരു വർഷത്തിൽ ഏഴ് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനും 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള മാതാക്കൾക്ക് വർഷത്തിൽ ഒരു മാസം വീട്ടിലിരുന്ന് ജോലി ചെയ്യാനും സംവിധാനം അനുവദിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ പരമാവധി 30 ശതമാനം ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം അനുവദിക്കുക.

TAGS :

Next Story