Quantcast

ഫോണിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ഡെലിവറി ജീവനക്കാർ അപകടത്തിൽപ്പെടുന്നത് കൂടുന്നുതായി ഖത്തർ ഗതാഗത മന്ത്രാലയം

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യപാദത്തിൽ ഡെലിവറി ജീവനക്കാർക്കിടയിലെ അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടിയാണ് വർധന

MediaOne Logo

Web Desk

  • Updated:

    2022-05-17 19:36:30.0

Published:

17 May 2022 6:33 PM GMT

ഫോണിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ഡെലിവറി ജീവനക്കാർ അപകടത്തിൽപ്പെടുന്നത് കൂടുന്നുതായി ഖത്തർ ഗതാഗത മന്ത്രാലയം
X

ഖത്തറിൽ ഡെലിവറി ജീവനക്കാർ അപകടത്തിൽപ്പെടുന്നത് കൂടുന്നതായി ഗതാഗത മന്ത്രാലയം. മൊബൈൽ ഫോണിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി അപകടങ്ങൾ കൂടിയതായാണ് കണക്ക്.

കോവിഡിന് പിന്നാലെയാണ് ഖത്തറിൽ ഹോം ഡെലിവറി സേവനങ്ങൾ സജീവമായത്. വിവിധ ആപ്ലിക്കേഷനുകൾ വഴി ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും ഓർഡർ കൂടിയതോടെ രാജ്യത്തെ മോട്ടോർ സൈക്കിൾ അപകടങ്ങളും വർധിച്ചു. ഡെലിവറി ലൊക്കേഷനിലേക്ക് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പോകുന്നതിനാൽ വാഹനം ഓടിക്കുമ്പോൾ ഫോണിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. ഇത് അപകടങ്ങൾ കൂട്ടാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യപാദത്തിൽ ഡെലിവറി ജീവനക്കാർക്കിടയിലെ അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടിയാണ് വർധന. ഡെലിവറി മോട്ടോർ സൈക്കിൾ അപകടങ്ങളുമായി ബന്ധപ്പെട്ട ശിൽപ്പശാലയിലാണ് ഗതാഗത വകുപ്പ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ളവർ ശിൽപശാലയിൽ പങ്കെടുത്തു.

TAGS :

Next Story