Quantcast

കോഴിക്കോട് സ്വദേശികളുടെ നാല് വയസുകാരനായ മകൻ ഖത്തറിൽ മരിച്ചു

വക്റ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

MediaOne Logo

Web Desk

  • Published:

    30 Dec 2023 3:51 PM

Four-year-old son of Kozhikode natives died in Qatar
X

ദോഹ: കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ദമ്പതികളുടെ നാലു വയസുകാരനായ മകൻ ഖത്തറിൽ മരിച്ചു. ഇൻകാസ് ഖത്തർ ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഉണിക്കുളം ഏഴുകുളം എഴുത്തച്ചൻകണ്ടി അമീറിന്റെ ഏക മകൻ എമിൽ ഹസ്‍ലാൻ ആണ് മരിച്ചത്.

വക്റ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഷിബി റഷീദയാണ് മാതാവ്.

ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് പിതാവ് അമീർ. നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്.

TAGS :

Next Story