Quantcast

ഖത്തറില്‍ ഇനി മുതല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ല

മന്ത്രാലയം വിളിച്ചു ചേർത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണക്കാരുടെ യോഗത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​.

MediaOne Logo

Web Desk

  • Updated:

    2021-10-25 17:52:31.0

Published:

25 Oct 2021 5:50 PM GMT

ഖത്തറില്‍ ഇനി മുതല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ല
X

ഖത്തറില്‍ ഇനി മുതല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവ്. വരുന്ന ഡിസംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റേതാണ്നിർദേശം​. ഡിസംബര്‍ മാസത്തേക്കുള്ള അനുമതിക്കായി നവംബര്‍ ഒന്ന് മുതല്‍ 20 വരെ അപേക്ഷിക്കാം

മന്ത്രാലയം വിളിച്ചു ചേർത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണക്കാരുടെ യോഗത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. ഉൽപന്നങ്ങളുടെ ഗുണനിലാവരം ഉറപ്പു വരുത്തുന്നതിനും, പച്ചക്കറികളും പഴങ്ങളും ആവശ്യമായതിലും കൂടുതൽ ഇറക്കുമതി ചെയ്യുന്നതിലൂടെ പാഴാകുന്നത്​ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ്​ പുതിയ നിയന്ത്രണങ്ങളെന്ന്​ മന്ത്രാലയം അറിയിച്ചു.

വിതരണക്കാര്‍ക്ക് പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതിക്കായി നവംബർ ഒന്ന്​ മുതൽ 20 വരെ ഇമെയിൽ വഴി അപേക്ഷിക്കാം. importrequests@mme.gov.qa എന്ന വിലാസത്തിലാണ്​ അപേക്ഷകൾ സമർപ്പിക്കേണ്ടത്​. മന്ത്രാലയത്തിൻെറ വെബ്​സൈറ്റിൽ നിന്നും എഫ്​-എ.എ.ഡി-പി.പി 02 എന്ന ​അപേക്ഷാ ഫോറം ഡൗൺലോഡ്​ചെയ്​ത്​ ഓരോ ​മാസത്തേക്കും ഇറക്കുമതി ചെയ്യുന്ന സാധാനങ്ങളുടെ വിശദാംശങ്ങളും തൂക്കവുമെല്ലാം വ്യക്​തമാക്കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഭക്ഷ്യവസ്​തുക്കൾ പാഴാവുന്നത്​ ഒഴിവാക്കുക എന്നത്​ ​ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ലക്ഷ്യം കൂടിയാണ്​. ഇറക്കുമതി മുതല്‍ ഉപഭോക്​താക്കളിൽ എത്തുന്നത്​ വരെ 14 ശതമാനം ഭക്ഷ്യ വസ്​തുക്കൾ പാഴാവുന്നതായാണ്​ റിപ്പോർട്ട്​. ഇറക്കുമതിക്ക്​ പെർമിറ്റ്​ സംവിധാനമൊരുക്കുന്നതിലൂടെ ഈ നഷ്​ടം കുറയ്ക്കാമെ്നും മന്ത്രാലയം കണക്കുകൂട്ടുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ.മസൗദ് ജാറല്ല അല്‍ മറി, കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി, കാർഷിക വകുപ്പിലെ ഉദ്യോഗസ്​ഥർ,നിരവധി വിതരണക്കാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

TAGS :

Next Story