ഖത്തറിലും ഇന്ധന വില കൂടി
സൂപ്പർ ഗ്രേഡ് പെട്രോളിന് അഞ്ചു ദിർഹവും ഡീസലിന് പത്ത് ദിർഹവുമാണ് വർധിക്കുക
ഖത്തറിൽ നവംബറിൽ ഇന്ധന വിലയിൽ വർധനവ്. സൂപ്പർ ഗ്രേഡ് പെട്രോളിന് അഞ്ചു ദിർഹവും ഡീസലിന് പത്ത് ദിർഹവുമാണ് വർധിക്കുക. ദേശീയ എണ്ണയുൽപ്പാദന വിതരണ കമ്പനിയായ ഖത്തർ എനർജിയാണ് നവംബറിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില കൂടും. പ്രീമിയം പെട്രോൾ വിലയിൽ മാറ്റമില്ല.
ഒക്ടോബറിൽ ലിറ്ററിന് രണ്ട് റിയാൽ അഞ്ച് ദിർഹമുണ്ടായിരുന്ന സൂപ്പർ പെട്രോളിന് നവംബറിൽ രണ്ട് റിയാൽ പത്ത് ദിർഹം നൽകണം. ഒക്ടോബറിൽ ഒരു റിയാൽ 95 ദിർഹമായിരുന്ന ഡീസലിന് നവംബറിൽ രണ്ട് റിയാൽ അഞ്ച് ദിർഹം നൽകണം. ഡീസൽ വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും ഉയർന്ന നിലയിലെത്തുന്നത്. ഖത്തർ പെട്രോളിയം കോർപ്പറേഷൻ പേര് മാറ്റി ഖത്തർ എനർജിയായതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ധനനിരക്കും കൂടിയാണ് നവംബറിലേത്.
Next Story
Adjust Story Font
16