ആഗോള നഗര സൂചിക; ദോഹയ്ക്ക് വൻ മുന്നേറ്റം, ആദ്യ 50ൽ
മിഡിൽ ഈസ്റ്റ്-വടക്കൻ ആഫ്രിക്ക ഉൾപ്പെടുന്ന മിന മേഖലയിൽ ദോഹയുടെ സ്ഥാനം ഏഴാണ്
ആഗോള നഗര സൂചികയില്‍ മികച്ച പ്രകടനവുമായി ഖത്തര്‍ തലസ്ഥാനമായ ദോഹ. ലോകത്തെ ഏറ്റവും മികച്ച 50 നഗരങ്ങളില്‍ ദോഹ ഇടംപിടിച്ചു.
കെര്‍ണീസ് പുറത്തിറക്കിയ ആഗോള നഗര സൂചികയിലാണ് ദോഹ മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13 പടികളാണ് ദോഹ കയറിയത്. ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമൊരുക്കുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 ലക്ഷത്തോളം കാണികളുടെ സാന്നിധ്യവും ദോഹയെ ശ്രദ്ധേയമാക്കിയിരുന്നു.
വ്യാപാര വാണിജ്യ പ്രവർത്തനം, മാനുഷിക തലസ്ഥാനം, വിവര കൈമാറ്റം, സാംസ്കാരിക അനുഭവം, രാഷ്ട്രീയ ഇടപെടൽ തുടങ്ങിയ വിവിധ ഘടകങ്ങൾ വിശകലനം ചെയ്താണ് റാങ്കിങ്ങ് നിശ്ചയിക്കുന്നത്. മിഡിൽ ഈസ്റ്റ്-വടക്കൻ ആഫ്രിക്ക ഉൾപ്പെടുന്ന മിന മേഖലയിൽ ദോഹയുടെ സ്ഥാനം ഏഴാണ്. മിന മേഖലയിൽ ഒന്നാമതായ ദുബൈക്ക് ആഗോള റാങ്കിങ്ങിൽ 23ം സ്ഥാനമാണ്.
Next Story
Adjust Story Font
16