Quantcast

മീഡിയവൺ ദോഹ റണ്ണിന്റെ രജിസ്‌ട്രേഷന് മികച്ച പ്രതികരണം

ഖത്തർ കായിക മന്ത്രാലയത്തിന്റെയും ഖത്തർ സ്‌പോർട്‌സ് ഫോർ ആൾ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ജനുവരി 24 നാണ് ദോഹ റൺ നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 Jan 2025 2:14 PM GMT

മീഡിയവൺ  ദോഹ റണ്ണിന്റെ രജിസ്‌ട്രേഷന് മികച്ച പ്രതികരണം
X

ദോഹ: മീഡിയവൺ ഖത്തറിൽ നടത്തുന്ന ദോഹ റണ്ണിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. വിദേശികളിൽ നിന്നുൾപ്പെടെ ആവേശകരമായ പ്രതികരണമാണ് റണ്ണിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഖത്തർ കായിക മന്ത്രാലയത്തിന്റെയും ഖത്തർ സ്‌പോർട്‌സ് ഫോർ ആൾഫൗണ്ടേഷന്റെയും സഹകരണത്തോടെ നടത്തുന്ന മീഡിയ വൺ ദോഹ റൺ ഈ മാസം 24 ന് അൽബിദ പാർക്കിലാണ് നടക്കുന്നത്.

പതിനായിരം, അയ്യായിരം, 2500 മീറ്ററുകളിലാണ് മത്സരം. പുരുഷ വനിതാ വിഭാഗങ്ങളിൽ ഓപ്പൺ, മാസ്റ്റേഴ്‌സ് എന്നീ രണ്ട് കാറ്റഗറികളിൽ മത്സരം നടക്കും. കുട്ടികൾക്ക് ജൂനിയർ മിനി കിഡ്‌സ് എന്നിങ്ങനെ രണ്ട് കാറ്റഗറിയാണുള്ളത്. ദോഹ റണ്ണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. ക്യു ടിക്കറ്റ്‌സ് വഴിയും ഖത്തർ സ്‌പോർട്‌സ് ഫോർ ആൾ ഫൗണ്ടേഷന്റെ ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്യാം.

മലയാളി സമൂഹത്തിനൊപ്പം തന്നെ സ്വദേശികളിൽ നിന്നും ഇതര രാജ്യക്കാരായ പ്രവാസികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് രജിസ്‌ട്രേഷന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് ടീ ഷർട്ട്, മെഡൽ, ഇലക്ട്രോണിക് ബിബ് തുടങ്ങിയവ ലഭിക്കും. എല്ലാ വിഭാഗങ്ങളിലെയും വിജയികൾക്ക് പ്രത്യേക മെഡലും ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും.


TAGS :

Next Story