ക്യൂ ഗെറ്റിന്റെ 'ഗ്രൗ യുവർ ഗ്രീൻ ഫുഡ്' ഖത്തർ പരിസ്ഥിതി ദിനം ആഘോഷിച്ചു
കൃഷിയിടത്തിലെ ചടങ്ങിൽ ക്യു ഗെറ്റ് കുടുംബത്തിലെ മുതിർന്ന അംഗങ്ങളും പ്രവർത്തകരും പങ്കെടുത്തു

ദോഹ: തൃശൂർ ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിന്റെ ഖത്തറിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്യു ഗെറ്റ് (QGET) 2023ൽ ആരംഭിച്ച ഹരിത സംരംഭമായ 'ഗ്രോ യുവർ ഗ്രീൻ ഫുഡ് (GYGF)' ഖത്തർ പരിസ്ഥിതി ദിനം - 2025 വിവിധ പരിപാടികളോടെ തങ്ങളുടെ കൃഷിയിടത്തിൽ ആഘോഷിച്ചു. ആഘോഷ പരിപാടികൾ ക്യു ഗെറ്റ് പ്രസിഡണ്ട് ടോമി വർക്കി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
'മനസ്സിൽ ആർദ്രതയുള്ളവരാകും മണ്ണിനെ സ്‌നേഹിച്ച് മണ്ണിൽ പണിയെടുക്കുന്നവരെന്നും ആർദ്രതയുള്ള മനസ്സുകളുടെ അഭാവമാണ് സമൂഹത്തിൽ വളർന്നു വരുന്ന ക്രൂരതകൾക്കാധാരമെന്നും മണ്ണിലേക്ക് തന്നെ തിരിച്ച് പോകേണ്ടവരാണെന്ന ബോധത്തോടെ മണ്ണിനെ സ്‌നേഹിച്ച് വളരാൻ പുതിയ തലമുറക്ക് വഴിയൊരുക്കാൻ പരിസ്ഥിതി ദിനാചരണങ്ങളും പ്രവർത്തനങ്ങളും കാരണമാകട്ടേയെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ക്യു ഗെറ്റ് ട്രഷറർ വർഗീസ് ആശംസിച്ചു.
ചടങ്ങിൽ ക്യു ഗെറ്റ് കുടുംബത്തിലെ മുതിർന്ന അംഗങ്ങളും പ്രവർത്തകരും പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ തൈകൾ നട്ടാണ് പരിസ്ഥിതി ദിനാഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. ക്യു ഗെറ്റിന്റെ കുട്ടി കർഷകരായ ജുവാൻ, ഇഹ്‌സാൻ എന്നിവർ ചേർന്നാണ് ചെടികൾ നട്ടത്.
ക്യു ഗെറ്റ് അംഗങ്ങളായ ഗ്രീഷ്മ, ഗോപാൽ റാവു, നിഷൽ പി ജി, ജോൺസൺ ബേബി, മൊഹിയദ്ദീൻ, പ്രദോഷ്, ഇർഷാദ് ഷാഫി, സജീവ് കുമാർ വികെ, പ്രിയ ജോൺസൺ, റോബിൻ ജോസ്, ലവ്ബിൻ, രാജേഷ്, അഭിലാഷ്, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ക്യു ഗെറ്റ് ജനറൽ കൺവീനർ ഡയസ് തോട്ടൻ ആഘോഷ പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിച്ചു.
Adjust Story Font
16