Quantcast

ഗൾഫ് മാധ്യമം ഖത്തർ ഷി-ക്യു അവാർഡുകൾ പ്രഖ്യാപിച്ചു

ഖത്തർ ഇന്ത്യൻ അംബാസഡർ വിപുലും മലയാള ചലച്ചിത്രതാരം പാർവതി തിരുവോത്തും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-09-23 19:26:23.0

Published:

23 Sep 2023 7:30 PM GMT

Gulf madhyamam Announces Qatar Shi-Q Awards
X

ദോഹ: ഗൾഫ് മാധ്യമം ഖത്തർ ഷി-ക്യു അവാർഡുകൾ പ്രഖ്യാപിച്ചു. പത്ത് വിഭാഗങ്ങളിലായി 30 പേരാണ് ഫൈനൽ റൗണ്ടിലുണ്ടായിരുന്നത്. ഖത്തർ ഇന്ത്യൻ അംബാസഡർ വിപുലും മലയാള ചലച്ചിത്രതാരം പാർവതി തിരുവോത്തും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

കലാ-സാംസ്‌കാരിക മേഖലയിലെ പ്രതിഭക്കുള്ള അവാർഡായ ഫൈൻ ക്യൂ എഴുത്തുകാരി ഷാമിന ഹിഷാം സ്വന്തമാക്കി. പ്രവാസി സംരംഭകക്കുള്ള 'ബിസ് ക്യൂ' അവാർഡിന് റസിയ അനിസ്, നഴ്‌സിങ് സാന്ത്വന പരിചരണ പ്രവർത്തന രംഗത്തെ സേവനത്തിനുള്ള 'കെയർ ക്യൂ' അവാർഡിന് ലില്ലിക്കുട്ടി ജോസഫ്, വിദ്യഭ്യാസ മേഖലയിലെ മികവിനുള്ള 'എജ്യൂ ക്യൂ' അവാർഡിന് ഷെർമി ഷാജഹാൻ, പ്രവാസി സാമൂഹിക സേവനത്തിനുള്ള 'കൈൻഡ് ക്യൂ' അവാർഡിന് കുൽദീപ് കൗർ, ആതുര സേവന രംഗത്തെ മികവിനുള്ള 'ഹീൽ ക്യൂ' അവാർഡിന് ഡോ. ഖുദ്‌സിയ ബീഗം, പരിസ്ഥിതി പ്രവർത്തന മികവിനുള്ള 'നാച്വർ ക്യൂ' അവാർഡിന് ലക്ഷ്മി സൂര്യൻ, ഫാർമസി മേഖലയിലെ മികവിനുള്ള 'ഫാർമ ക്യൂ' അവാർഡിന് ലീന മഞ്ജലി ജോണി, കായിക-സാഹസിക മേഖലയിലെ മികവിനുള്ള 'സ്‌പോർട്‌സ് ആന്റ് അഡ്വഞ്ചർ ക്യു' അവാർഡിന് അൻവി അമിത് ജോഷി എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസി വനിതാ കൂട്ടായ്മക്കുള്ള 'ഷി ഇംപാക്ട്' അവാർഡ് നടുമുറ്റം ഖത്തർ സ്വന്തമാക്കി. പ്രത്യേക പുരസ്‌കാരങ്ങളായ 'ഷി ക്യൂ എംപ്രസ്' ബഹുമതി ആരോഗ്യ മേഖലയിലെ സമഗ്ര സംഭാനക്കുള്ള ആദരവായി ഹമദ് മെഡിക്കൽ കോർപറേഷൻ ഫാർമസി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മോസ അൽ ഹൈലിനും, 'ഷി പ്രിൻസസ് അവാർഡിന്' ഖത്തറിന്റെ ലോകഅത്‌ലറ്റിക്‌സ് താരം മരിയം ഫരിദിനും അംബാസർ വിപുൽ സമ്മാനിച്ചു.

ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അംബലൻ ആമുഖ പ്രഭാഷണം നടത്തി.ഗൾഫ് മാധ്യമം ഗ്ലോബൽ ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് റഫീഖ്, റീജ്യനൽ മാനേജർ ടി.എസ് സാജിദ് ,ഗൾഫ് മാധ്യമം മീഡിയ വൺ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശേരി എന്നിവർ പങ്കെടുത്തു.



TAGS :

Next Story