ആവേശമായി ഗള്‍ഫ് മാധ്യമം 'ഖത്തര്‍ റണ്‍'; എഴുനൂറോളം അത്ലറ്റുകള്‍ ട്രാക്കിലിറങ്ങി
16 വിഭാഗങ്ങളിലായി വിവിധ പ്രായക്കാര്‍ ട്രാക്കിലിറങ്ങി
ദോഹ: ആവേശം പടര്‍ത്തി ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍. ഹ്രസ്വ ദീര്‍ഘ ദൂര വിഭാഗങ്ങളിലായി 60 രാജ്യങ്ങളില്‍ നിന്ന് എഴുനൂറോളം അത്ലറ്റുകള്‍ ട്രാക്കിലിറങ്ങി. ഗൾഫ് മാധ്യമം ഖത്തർ റൺ സീരീസിന്‍റെ നാലാമത് പതിപ്പാണ് ദോഹ അൽ ബിദ പാർക്കില്‍ നടന്നത്. 16 വിഭാഗങ്ങളിലായി വിവിധ പ്രായക്കാര്‍ ട്രാക്കിലിറങ്ങി. 10 കിലോമീറ്റര്‍ ഓട്ടത്തോടെയായിരുന്നു തുടക്കം.
ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, റിയാദ മെഡിക്കൽ സെന്‍റര്‍ എം.ഡി ജംഷീർ ഹംസ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം, ഐ.എസ്.സി പ്രസിഡന്‍റ് ഡോ. മോഹൻ തോമസ്, കെയർ ആന്‍ഡ് ക്യൂവർ ചെയർമാൻ ഇ.പി അബ്ദുറഹ്മാൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. 10 കിലോ മീറ്റര്‍ ഓപ്പണ്‍ വിഭാഗത്തില്‍ ബ്രിട്ടന്‍റെ ജോ ട്രുഗിയാനും മാസ്റ്റേഴ്സ് വിഭാഗത്തില്‍ കെനിയയുടെ ക്രിസ് എംസുങ്ഗുവും വിജയികളായി.
ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ നാസർ ആലുവ, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, എ.ആർ അബ്ദുൽ ഗഫൂർ, അഹമ്മദ് അൻവർ, ഗൾഫ് മാധ്യമം റസിഡന്‍റ് മാനേജർ ടി.എസ് സാജിദ്, മീഡിയ വൺ കണ്‍ട്രി ഹെഡ് നിശാന്ത് തറമേൽ എന്നിവര്‍ നേതൃത്വം നല്‍കി.
Adjust Story Font
16