Quantcast

പകർച്ചപ്പനി നിസാരക്കാരനല്ല..; പ്രധിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ അഭ്യർത്ഥിച്ച് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ

താമസക്കാരും, പൗരന്മാരും ഉൾപ്പെടെ എല്ലാവരും കുത്തിവെപ്പ് എടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അഭ്യർത്ഥിച്ചു

MediaOne Logo

Web Desk

  • Published:

    14 Oct 2024 3:11 PM GMT

പകർച്ചപ്പനി നിസാരക്കാരനല്ല..; പ്രധിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ അഭ്യർത്ഥിച്ച് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ
X

ദോഹ: കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഖത്തറിലെ ഹമദ്‌മെഡിക്കൽ കോർപറേഷൻ. പകർച്ചപ്പനിയെ നിസ്സാരമാക്കി അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഈ മാസം ഒന്നിനാണ് രാജ്യത്ത് സീസണൽ ഇൻഫ്‌ലുവൻസ പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്. താമസക്കാരും, പൗരന്മാരും ഉൾപ്പെടെ എല്ലാവരും കുത്തിവെപ്പ് എടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അഭ്യർത്ഥിച്ചു.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർ നിർബന്ധമായും കുത്തിവെപ്പ് എടുക്കണം. പകർച്ചപ്പനിയെ നിസ്സാരമാക്കി അവഗണിക്കരുത്. ചില ഘട്ടങ്ങളിൽ ഗുരുതമായി മാറാനും ജീവഹാനിക്ക് സാധ്യതയുണ്ടെന്ന് ഹമദ് ജനറൽആശുപത്രി മെഡിക്കൽ ഡയറക്ടറും സാംക്രമിക രോഗ കേന്ദ്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. മുന അൽ മസ്‌ലമാനി അറിയിച്ചു. 50 വയസ്സിനു മുകളിലുള്ളവർ, ഗുരുതരമായ രോഗങ്ങളുള്ളവർ, അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് പനി വേഗത്തിൽ പകരാൻ സാധ്യത കൂടുതലാണ്. ഇവർ കുത്തിവെപ്പ് എടുക്കുന്നത് ഏറെ പ്രയോജനപ്പെടുമെന്നും ഡോക്ടർ മുന അൽ മുസ്ലമാനി വ്യക്തമാക്കി. പ്രതിരോധ കുത്തിവെപ്പ് രാജ്യത്തെ 31 പി.എച്ച്.സി.സികൾ ഉൾപ്പെടെ 80 ഓളം ആരോഗ്യ കേന്ദ്രങ്ങളിൽ നിലവിൽ ലഭ്യമാണ്.

.............

TAGS :

Next Story