ഖത്തറിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
ഇൻഷുറൻസ് എടുക്കാതെ വിസിറ്റിങ് വിസ ലഭിക്കില്ല. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഹെൽത്ത് ഇൻഷുറൻസ്
ദോഹ. ഖത്തറിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് തുടങ്ങും. ഫെബ്രുവരി ഒന്നുമുതൽ രാജ്യത്തെത്തുന്ന എല്ലാ സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസ് എടുക്കാതെ വിസിറ്റിങ് വിസ ലഭിക്കില്ല. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശകർക്ക് പോളിസി നിർബന്ധമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ഇൻഷുറൻസ് കമ്പനികളിൽ നിന്നാണ് പോളിസി എടുക്കേണ്ടത്. അടിയന്തര, അപകട സേവനങ്ങൾ മാത്രമാണ് സന്ദർശകർക്കുള്ള ഇൻഷുറൻസ് പോളിസിയിൽ ഉൾക്കൊള്ളുന്നത്. 50 റിയാലാണ് പ്രതിമാസ പ്രീമിയം. അധികസേവനങ്ങൾ ഉൾക്കൊള്ളുന്ന പോളിസിക്ക് പ്രീമിയവും കൂടും.
അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് ഉള്ളവരുടെ കാര്യത്തിൽ പോളിസിയിൽ ഖത്തർ ഉൾപ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ. ഖത്തറിൽ അംഗീകാരമുള്ള കമ്പനിയായിരിക്കണം ഈ പോളിസി നൽകേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇൻഷുറൻസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx
Adjust Story Font
16