ഹൃദയാഘാതം: മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഖത്തറിൽ മരിച്ചു
ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ജയചന്ദ്രൻ നായരാണ് മരിച്ചത്
ദോഹ: മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥാനായ ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഖത്തറിൽ നിര്യാതനായി. ചന്ദ്രകാന്തം വീട്ടിൽ ജയചന്ദ്രൻ നായർ (56) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ദീർഘകാലം ഇന്ത്യൻ എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ച ശേഷം രണ്ടു വർഷം മുമ്പ് ഖത്തറിലെത്തിയ ഇദ്ദേഹം റാസ്‌ലഫാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു.
ഡിസംബർ 21ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അന്ത്യം. പരേതനായ പ്രസന്നൻ പിള്ളയുടെയും വിജയമ്മയുടെയും മകനാണ്. ഭാര്യ: കവിത ജയൻ. മക്കൾ: കാവ്യാ ജയൻ, അഭയ് കൃഷ്ണൻ. സഹോദരങ്ങൾ: ജയദേവൻ, ജയപ്രകാശ് (ഇരുവരും ഖത്തറിൽ), ശ്രീകല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ട്‌പോകും.
Next Story
Adjust Story Font
16