യുക്രൈനിലെ മലയാളികൾക്കായി ഖത്തറിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു
ഖത്തറിൽ നിന്നുള്ള ധാരാളം പ്രവാസി മലയാളികളുടെ മക്കളടക്കം പഠനാവശ്യാർത്ഥവും മറ്റും യുക്രൈനിലുള്ള സാഹചര്യത്തിലാണ് കൾച്ചറൽ ഫോറം ഹെൽപ് ഡെസ്ക് ആരംഭിക്കുന്നത്.
റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെ പ്രതിസന്ധിയിലായ മലയാളികൾക്ക് ബന്ധപ്പെടാനും നാട്ടിലെത്താനുള്ള സഹായം ഒരുക്കാനും പ്രവാസികൾക്കായി കൾച്ചറൽ ഫോറം ഹെൽപ്ഡെസ്ക് ആരംഭിച്ചു. ഖത്തറിൽ നിന്നുള്ള ധാരാളം പ്രവാസി മലയാളികളുടെ മക്കളടക്കം പഠനാവശ്യാർത്ഥവും മറ്റും യുക്രൈനിലുള്ള സാഹചര്യത്തിലാണ് കൾച്ചറൽ ഫോറം ഹെൽപ് ഡെസ്ക് ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ നോർക്ക യുക്രൈൻ ഹെൽപ്പ് ഡെസ്ക്, ദൽഹിയിലെ കേരളാ ഹൌസ്, ജർമ്മനി, പോളണ്ട്, ഹംഗറി തുടങ്ങിയ യുക്രൈൻ അയൽ രാജ്യങ്ങളിലുള്ള പ്രവാസി വെൽഫെയർ പ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ വിവരങ്ങൾ നൽകാനാണ് ഹെൽപ്പ് ഡെസ്ക് വഴി ഉദ്ദേശിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7020 7018, 7777 4746 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story
Adjust Story Font
16